02Jan

ജെ ബി കോശി കമ്മീഷൻ ശുപാർശകൾ നടപ്പിലാക്കണമെന്ന ആവശ്യവുമായി കെഎൽസിഎ പ്രക്ഷോഭത്തിലേക്ക്

കൊച്ചി: കേരളത്തിൽ ക്രൈസ്തവരുടെ പിന്നാക്കാവസ്ഥ പഠിക്കാൻ നിയമിക്കപ്പെട്ട ജസ്റ്റിസ് ജെ ബി കോശി കമ്മീഷൻ റിപ്പോർട്ട് സർക്കാറിന് 2023 മെയ് മാസത്തിൽ സമർപ്പിച്ചുവെങ്കിലും തുടർനടപടികൾ ഉണ്ടാകുന്നു എന്ന് പറയുന്നതല്ലാതെ റിപ്പോർട്ടിലെ ഒരു ശുപാർശ പോലും ഇതുവരെയും നടപ്പിലാക്കിയിട്ടില്ല. കമ്മീഷൻ റിപ്പോർട്ട് പുറത്തുവിടണമെന്നും ശുപാർശകൾ ഗുണഭോക്താക്കളുമായി ചർച്ച ചെയ്ത് നടപ്പിലാക്കണമെന്നും ആവശ്യപ്പെട്ട് കെഎൽസിഎ സംസ്ഥാന വ്യാപകമായി കൺവെൻഷനുകളും പ്രചാരണ യോഗങ്ങളും സംഘടിപ്പിക്കും എന്ന് കൊച്ചിയിൽ ചേർന്ന മാനേജിങ് കൗൺസിൽ യോഗം പ്രഖ്യാപിച്ചു. വിവിധ നിയോജക മണ്ഡലങ്ങൾ കേന്ദ്രീകരിച്ചും താലൂക്ക് അടിസ്ഥാനത്തിലും ജില്ലാ കേന്ദ്രങ്ങളിലും പ്രത്യക്ഷ സമ്മർദ്ദ പരിപാടികൾ സംഘടിപ്പിക്കും. 2026 ഫെബ്രുവരി 15ന് ആലപ്പുഴയിൽ നടക്കുന്ന 54 മത് സംസ്ഥാന ജനറൽ കൗൺസിൽ യോഗത്തിൽ പ്രചാരണം തിരുവനന്തപുരം സെക്രട്ടറിയേറ്റിന് മുന്നിലേക്ക് വ്യാപിപ്പിക്കുന്നത് ഉൾപ്പെടെ കൂടുതൽ നടപടികൾ പ്രഖ്യാപിക്കും.

19Feb

ഇനിയുള്ള നാളുകളില്‍ ഈ ഉത്തരവാദിത്വം ഓരോ സമുദായാംഗവും ഏറ്റെടുക്കണം

ഇനിയുള്ള നാളുകളില്‍ ഈ ഉത്തരവാദിത്വം ഓരോ സമുദായാംഗവും ഏറ്റെടുക്കണം സമകാലിക കേരളത്തില്‍ സാമൂഹിക മാറ്റത്തിന് നിര്‍ണ്ണായക സ്വാധീനം ചെലുത്താവുന്ന സമുദായമാണ്…
08Jun

പരിസ്ഥിതി സംരക്ഷണം കാലഘട്ടത്തിന്റെ ആവശ്യകത : ബിഷപ്പ് ഡോ.ആൻ്റണി വാലുങ്കൽ

പരിസ്ഥിതി സംരക്ഷണം കാലഘട്ടത്തിന്റെ ആവശ്യകത : ബിഷപ്പ് ഡോ.ആൻ്റണി വാലുങ്കൽ കൊച്ചി : പരിസ്ഥിതിയെ സ്നേഹിക്കുകയും സംരക്ഷിക്കുകയും ചെയ്യേണ്ടത് ഈ…
02Feb

നിയമസഭാ തെരഞ്ഞെടുപ്പ് – ലത്തീൻ കത്തോലിക്കാ സമുദായ സംഘടന കെഎൽസിഎ നയം വ്യക്തമാക്കുന്നു – സമുദായത്തിന്റെ മുഖപത്രം ജീവനാദം സ്പെഷ്യൽ ഫീച്ചർ

നിയമസഭാ തെരഞ്ഞെടുപ്പ് - ലത്തീൻ കത്തോലിക്കാ സമുദായ സംഘടന കെഎൽസിഎ നയം വ്യക്തമാക്കുന്നു - സമുദായത്തിന്റെ മുഖപത്രം ജീവനാദം സ്പെഷ്യൽ…

Leave a Reply

Your email address will not be published. Required fields are marked *

This field is required.

This field is required.