18Mar

സെന്റ്. ആൽബർട്ട്സ് കോളെജ് ഗ്രൗണ്ട് പതിച്ചു നൽകാനുള്ള സർക്കാർ ഉത്തരവ്; നീതി പുനഃസ്ഥാപിച്ചതിനെ എതിർക്കുന്നതെന്തിന്

ഒരു നൂറ്റാണ്ടിലധികമായി കേരളീയ സമൂഹത്തിന് ജാതി-മത-വർണ്ണ-ദേശ-ഭാഷ ഭേദമന്യേ വിദ്യ പകർന്ന് കൊടുക്കുന്ന സ്ഥാപനമാണ് സെന്റ്. ആൽബർട്ട്സ്.

സെൻറ്. ആൽബർട്ട്സ് കോളെജിന് മദ്രാസ് യൂണിവേഴ്സിറ്റിയിൽ അഫ്ലിയേഷനുമായി ബന്ധപ്പെട്ട് ഗ്രൗണ്ട് ആവശ്യമായി വന്നപ്പോൾ 1946ൽ ഇന്ത്യക്ക് സ്വാതന്ത്യം ലഭിക്കുന്നതിന് മുമ്പ് കൊച്ചി മഹാരാജാവ് കോളജ് ഗ്രൗണ്ടായി നല്കിയതാണ്  തൂശൻ പറമ്പ്. അന്ന് മുതൽ സ്വന്തമായിരുന്ന കോളജ് ഗ്രൗണ്ട് വിദ്യാർത്ഥികളുടെ കായിക പ്രവർത്തനങ്ങൾക്കും മറ്റുമായി ഉപയോഗിച്ച് പോരുകയായിരുന്നു. 1970കളിൽ CMFRI ആരംഭിക്കുവാൻ, സംസ്ഥാനത്തിന്റെ വികസനത്തിനായി കോളജ് ഗ്രൗണ്ട് വിട്ട് കൊടുക്കണമെന്നും പകരം മറ്റൊരു ഭൂമി നൽകാമെന്ന് സർക്കാർ ആവശ്യപ്പെട്ടപ്പോൾ രാഷ്ട്ര നന്മയ്ക്കായി മുഴുവൻ കോളജ് ഗ്രൗണ്ടും വിട്ടുകൊടുക്കുകയാണ്  ഉണ്ടായത്. പക്ഷേ 12 വർഷത്തെ സമരത്തിനും നീണ്ട കാത്തിരിപ്പിനു ശേഷമാണ് കലൂരിൽ ചതുപ്പ് നിലമായിരുന്ന സ്ഥലം കോളജ് ഗ്രൗണ്ടിനായി വിട്ടു നൽകിയത്. 1983ൽ വർഷത്തിൽ 25 രൂപ പാട്ടക്കരാറായിട്ടാണ് സ്ഥലം കലൂരിൽ നൽകിയത്. തുടർന്ന് 1994 മുതൽ 2044 വരെ വർഷത്തിൽ 50 രൂപ നിരക്കിൽ 50 വർഷത്തേക്ക് പാട്ട കാലാവധി നീട്ടി തരുകയുണ്ടായി.

കാലാകാലങ്ങളായി കോളജ് നടത്തിയ വികസന പ്രവർത്തനങ്ങളുടെ ഫലമായിട്ടാണ് കലൂരിലുള്ള ഗ്രൗണ്ടിൽ അന്താരാഷ്ട്ര നിലവാരമുള്ള ലോൺ ടെന്നീസ് കോർട്ട്, ഫുട്ബോൾ കോർട്ട്, ക്രിക്കറ്റ് പിച്ചുകൾ, ക്രിക്കറ്റ് പ്രാക്ടീസ് നെറ്റുകൾ, വാഷ് റൂമുകളും മറ്റും സ്ഥാപിക്കുവാനും, കൊച്ചിയുടെ തന്നെ സ്പോർട്ട്സ്- അതലറ്റിക്സ് കേന്ദ്രമായി മാറ്റുവാനും സാധിച്ചത്.

2005ൽ കേരള സർക്കാരിന്റെ ഉത്തരവിൻ പ്രകാരം താഴെ പറയുന്ന എയിഡഡ് കോളജകൾക്ക് ദീർഘകാലമായി പാട്ടക്കരാറിന്റെ അടിസ്ഥാനത്തിൽ കൈവശം വച്ചിരുന്ന സ്ഥലം പതിച്ച് നൽകി.
1. NSS College Changanassery – 16.81 acres
2. MG College Tvm – 42.96 acres
3. NSS College Karamana – 25.57 acres
4. SN College Kollam – 26.24 acres
5. St. Marys SulthanBathery – 36.02acres
6. MES Ponnanani – 25.93acres
7. Christ College, Iringalakuda – 15.47 acres
8. St. Thomas College, Thrissur – 1.19 acres
എന്നിവയാണ് പതിച്ചു നൽകിയത്. ഉത്തരവിന്റെ വിശദ വിവരങ്ങൾ ചുവടെ ചേർത്തിട്ടുണ്ട്. 2005ൽ പതിച്ചു നൽകിയപ്പോൾ പോലും, സർക്കാർ ഉത്തരവിൽ പറഞ്ഞിട്ടുള്ള എല്ലാ യോഗ്യതകൾ ഉണ്ടായിരിന്നിട്ടും  സെന്റ് ആൽബർട്ട്സ് കോളെജിനെയും ലത്തീൻ സമുദായത്തെയും മനപൂർവ്വം അവഗണിച്ചുകൊണ്ട് തീരുമാനം എടുക്കാതെ നീട്ടിക്കൊണ്ടു പോവുകയാണ് ഉണ്ടായത്.

2013ൽ വീണ്ടും ചരിത്രം ആവർത്തിക്കപ്പെട്ടു, കൊച്ചിയുടെ വികസനത്തിനായി – കൊച്ചി മെട്രോയുടെ നിർമ്മാണ പ്രവർത്തനങ്ങൾക്കായി 88 സെൻറ് വിട്ടുനൽകണമെന്നും അതിന് പകരമായി കോളജ് ഗ്രൗണ്ടിന് പുറകിൽ തുല്യമായ സ്ഥലം സർക്കാർ പകരം നൽകാമെന്നും അറിയിക്കുകയുണ്ടായി. സമൂഹനന്മ ലക്ഷ്യമാക്കി കോളജ് പ്രവർത്തിച്ചപ്പോൾ ദീർഘകാല ചർച്ചകൾക്കും ആശയസംവേദങ്ങൾക്കും ഉടുവിൽ 2005ലെ സർക്കാർ നിയമപ്രകാരം സംസ്ഥാനത്തെ മറ്റ് എയിഡഡ് കോളെജുകൾക്ക് ചെയ്തു കൊടുത്തിട്ടുള്ളതു പോലെ കോളജ് ഗ്രൗണ്ട് സെന്റ്. ആൽബർട്ട്സ് കോളജിന് പതിച്ചു നൽകി 18.2.16 ൽ സർക്കാർ ഉത്തരവായി.

എന്നാൽ പിന്നീട് വന്ന സർക്കാർ മെത്രാൻ കായൽ വിവാദം സംബന്ധിച്ച് റദ്ദാക്കിയ ഉത്തരവുകളുടെ കൂട്ടത്തിൽ സെൻറ് ആൽബർട്ട് കോളേജിന് ഗ്രൗണ്ട് അനുവദിച്ച ഉത്തരവും പുന പരിശോധിക്കുവാൻ തീരുമാനമായി. പിന്നീട് വിഷയം പരിശോധിക്കുന്നതിനായി 28.7.21 തീയതി ചേർന്ന മന്ത്രിസഭാ യോഗത്തിൽ 144 നമ്പർ അജണ്ടയായി റവന്യൂ മന്ത്രി, വ്യവസായ മന്ത്രി, ഉന്നത വിദ്യാഭ്യാസ മന്ത്രി എന്നിവരെ നിർദ്ദേശങ്ങൾ നൽകുന്നതിന് തുമതലപ്പെടുത്തി. ഈ സാഹചര്യത്തിൽ നേരത്തെ അനുവദിച്ച ഗ്രൗണ്ട് ഇപ്പോഴും കോളേജിന്റെ കൈവശം തന്നെ തുടരുകയാണ്. പല ഘട്ടങ്ങളിലും തല്പരകക്ഷികൾ അത് കൈകാര്യം ശ്രമിച്ചിട്ടുണ്ടെങ്കിലും വിജയിച്ചിട്ടില്ല.

ഗ്രൗണ്ട് പതിച്ചു നൽകിയ ഉത്തരവിന്റെ കൂടെ മറ്റു ചില നിയമവിധ ഉത്തരവുകൾ ഉണ്ടായിരുന്നു എന്ന ആരോപണത്തിന്റെ പേരിൽ ഈ ഉത്തരവ് പുനഃ പരിശോധിക്കുവാൻ ഒന്നാം പിണറായി സർക്കാർ തീരുമാനിച്ച അന്നുമുതൽ ഗ്രൗണ്ട് നൽകിയ ഉത്തരവ് പുനസ്ഥാപിക്കണം എന്ന് സമുദായത്തിന്റെ പേരിൽ നിരന്തരമായി ആവശ്യപ്പെട്ടിരുന്നു. ഔദ്യോഗികമായി പല നിവേദനങ്ങളും നൽകിയിട്ടുമുണ്ട്. ഒടുവിൽ രണ്ടാം പിണറായി സർക്കാരിന്റെ അവസാന ഘട്ടത്തിൽ എങ്കിലും അതിന് അനുകൂലമായി നടപടിയെടുത്തപ്പോൾ അതിനെയും എതിർക്കാൻ മുൻകൂട്ടി തയ്യാറാക്കിവെച്ച തിരക്കഥ പോലെ ചിലർ രംഗത്തെത്തുന്നു. സത്യം എത്ര മൂടിവയ്ക്കാൻ ശ്രമിച്ചാലും ഒരുനാൾ മറനീക്കി പുറത്തുവരും. അധികാരത്തിൽ പങ്കാളിത്തം ഇല്ലാത്ത ഒരു ജനവിഭാഗം, പതിറ്റാണ്ടുകളായി ഒരു സമൂഹത്തിനു മുഴുവൻ വിദ്യാഭ്യാസത്തിന് അവസരം ഒരുക്കിക്കൊണ്ടിരിക്കുന്ന കോളേജിന് നഷ്ടമായ ഗ്രൗണ്ട് അർഹതയും അവകാശവും നിരവധി തവണ സമർപ്പിച്ച് ഒടുവിലെങ്കിലും നീതി ലഭിച്ചപ്പോൾ അവസാന മന്ത്രിസഭ യോഗത്തിൽ എടുത്ത തീരുമാനം ആയിപ്പോയതുകൊണ്ട് അർഹതയും അവകാശവും ഇല്ലാതാകുന്നില്ല.

സമുദായ നേതൃത്വം -പുതിയ സമിതിക്ക് സത്യ പ്രതിജ്ഞ ചൊല്ലിക്കൊടുത്ത് ആർച്ച്ബിഷപ്പ് ജോസഫ് കളത്തിപ്പറമ്പിൽ

അടുത്ത മൂന്ന് വർഷത്തേക്കുള്ള കെ എൽ സി എ സംസ്ഥാന ഭാരവാഹികൾക്ക് ആർച്ച്ബിഷപ്പ് ജോസഫ് കളത്തിപ്പറമ്പിൽ സത്യപ്രതിജ്ഞാ വാചകങ്ങൾ ചൊല്ലിക്കൊടുക്കുന്നു

സമുദായ പ്രവർത്തനത്തിൽ പങ്കാളിയാകണം; കരുതിയിരിക്കാന്‍ അവര്‍ക്കു കരുത്തു പകരണം

സമുദായ പ്രവർത്തനത്തിൽ പങ്കാളിയാകണം; കരുതിയിരിക്കാന്‍ അവര്‍ക്കു കരുത്തു പകരണം മതേതരത്വം എന്ന തത്വം ഭരണഘടനയില്‍ എഴുതിചേര്‍ത്ത രാജ്യമാണ് ഇന്ത്യ.  ഇന്ത്യയുടെ…

Leave a Reply

Your email address will not be published. Required fields are marked *

This field is required.

This field is required.