22Feb

ബിജു ജോസിക്ക് മാതൃഇടവക ആദരവർപ്പിച്ചു

എഴുപുന്ന സെൻ്റ് ആൻ്റണീസ് ഇടവകയുടെ അഭിമാനം വാനോളമുയർത്തി…, കേരള ലത്തീൻ ക്രൈസ്തവ സമൂഹത്തിൻ്റെ സുശക്തസമുദായ സംഘടനയായ KLCA യുടെ സംസ്ഥാന ജനറൽ സെക്രട്ടറിയായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ട *ബിജു ജോസി കരുമാഞ്ചേരിക്ക്* ഇടവക സമൂഹം അനുമോദനമർപ്പിച്ചു. വികാരി ഫാ.രാജു കളത്തിൽ ചടങ്ങ് ഉദ്ഘാടനം ചെയ്തു. യുണിറ്റ് പ്രസിഡൻ്റ് ചാർളി VF അധ്യക്ഷത വഹിച്ചു. മദർ സുപ്പീരിയർ സി.മിനി അലക്സാണ്ടർ മുഖ്യാതിഥിയായിരുന്നു. നൽകിയ സ്വീകരണത്തിനും അനുമോദനോപഹാരങ്ങൾക്കും ഏവരും നൽകുന്ന പിന്തുണയ്ക്കും ബിജു ജോസി നന്ദിയർപ്പിച്ചു. സംസ്ഥാന പ്രസിഡൻ്റ് അഡ്വ.ഷെറി ജെ.തോമസിൻ്റെ കീഴിൽ സംഘടന, കേരളീയ സമൂഹത്തിനു വേണ്ടിയും വിശിഷ്യാ സമുദായാഭ്യുന്നിതിയ്ക്കായും സമാനതകളില്ലാത്ത പ്രവർത്തനങ്ങളാണ് നടത്തി വരുന്നത്.KLCA യൂണിറ്റ് ഭാരവാഹികളായ ആഷ്ലി ഉമ്മച്ചൻ, ടോണി വില്യംസ്, യേശുദാസ് വേളേപ്പറമ്പിൽ, ഡിക്‌സൻ ജോസഫ്, ജയിംസ് സ്രാമ്പിക്കൽ തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.

സമുദായ സർട്ടിഫിക്കറ്റ് – ജാതി സർട്ടിഫിക്കറ്റ് ലഭിക്കുന്നതിന്

സമുദായ സർട്ടിഫിക്കറ്റ് - ജാതി സർട്ടിഫിക്കറ്റ് ലഭിക്കുന്നതിന് രാജ്യത്ത് ഭരണഘടന പ്രകാരം എല്ലാവരും തുല്യരാണ് (ആർട്ടിക്കിൾ 14). അതേസമയം എങ്കിലും…
24Dec

അരണ്ട വെളിച്ചത്തിൽ നിന്നും പൂർണ്ണ പ്രഭയിലേക്ക് :- ജിങ്കിൾ വൈബ്സുമായി എഴുപുന്ന കെ എൽ സി എ

അരണ്ട വെളിച്ചത്തിൽ നിന്നും പൂർണ്ണ പ്രഭയിലേക്ക് :- KLCA ഒരുക്കുന്ന ജിങ്കിൾ വൈബ്സുമായി എഴുപുന്ന കെ എൽ സി എ…
14Feb

കെഎൽസിഎ 54 മത് സംസ്ഥാന ജനറൽ കൗൺസിൽ ഞായറാഴ്ച ആലപ്പുഴയിൽ; മുന്നൊരുക്കങ്ങൾ വിലയിരുത്തി നേതൃത്വം.

കെഎൽസിഎ 54 മത് സംസ്ഥാന ജനറൽ കൗൺസിൽ ഞായറാഴ്ച ആലപ്പുഴയിൽ; മുന്നൊരുക്കങ്ങൾ വിലയിരുത്തി നേതൃത്വം. കൊച്ചി: കേരള ലാറ്റിൻ കാത്തലിക്…

Leave a Reply

Your email address will not be published. Required fields are marked *

This field is required.

This field is required.