16Feb

അംഗീകാരത്തിൻറെ രണ്ടാമൂഴം  -ലോഡഡ് 0.2

കേരളത്തിലെ ലത്തീൻ സഭയുടെ സമുദായ സംഘടന കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ -KLCA സംസ്ഥാന പ്രസിഡണ്ടായി എതിരില്ലാതെ വീണ്ടും തെരഞ്ഞെടുക്കപ്പെട്ട് അഡ്വ ഷെറി ജെ തോമസ്. 2016 ൽ സംസ്ഥാന ജനറൽ സെക്രട്ടറി ആയതിനെ തുടർന്ന് പിന്നീടങ്ങോട്ട് എല്ലാ രൂപതകളുടെയും സമുദായ പ്രതിനിധികളുടെയും വിശ്വാസം ആർജിച്ച അദ്ദേഹം രണ്ടുതവണ സംസ്ഥാന ജനറൽ സെക്രട്ടറി, ഒരുതവണ പ്രസിഡൻറ് എന്ന നിലയിൽ പ്രവർത്തിച്ചുവരുന്നതിനിടെയാണ് 2026 ഫെബ്രുവരി 15ന് ആലപ്പുഴയിൽ നടന്ന 54 മത് സംസ്ഥാന ജനറൽ കൗൺസിലിൽ എതിരില്ലാതെ വീണ്ടും പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ടത്.

അദ്ദേഹത്തോടൊപ്പം നിലവിലെ ജനറൽ സെക്രട്ടറി ബിജു ജോസി, ട്രഷറർ രതീഷ് ആന്റണി എന്നിവരും അതേ തസ്തികകളിൽ തന്നെ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു.വിവിധ തലങ്ങളിൽ പ്രവർത്തിച്ച് തഴക്കം വന്ന നേതൃനിരയാണ് മറ്റു ഭാരവാഹികളായി തിരഞ്ഞെടുക്കപ്പെട്ടവരിൽ ഭൂരിഭാഗവും.

പുതിയ ഭാരവാഹികൾ:

അഡ്വ. ഷെറി ജെ തോമസ് (പ്രസിഡൻ്റ്)

ബിജു ജോസി കരുമാഞ്ചേരി
(ജനറൽ സെക്രട്ടറി)

രതീഷ് ആൻ്റണി
(ട്രഷറർ)

എബി കുന്നേപറമ്പിൽ,
നൈജു അറക്കൽ,
അലക്സ് താളൂപ്പാടത്ത്,
സി.ജെ പോൾ,
പൈലി ആലുങ്കൽ,
പാട്രിക് മൈക്കിൾ
(വൈസ് പ്രസിഡൻ്റുമാർ)

ഉഷാ ലാസർ
ജോൺ ബാബു,
എസ് ക്രിസ്റ്റഫർ
ജയൻ കുന്നേൽ,
കോൺക്ലിൻ ജിമ്മി,
ഷീബ മാത്യു (സെക്രട്ടറിമാർ)

24Dec

അരണ്ട വെളിച്ചത്തിൽ നിന്നും പൂർണ്ണ പ്രഭയിലേക്ക് :- ജിങ്കിൾ വൈബ്സുമായി എഴുപുന്ന കെ എൽ സി എ

അരണ്ട വെളിച്ചത്തിൽ നിന്നും പൂർണ്ണ പ്രഭയിലേക്ക് :- KLCA ഒരുക്കുന്ന ജിങ്കിൾ വൈബ്സുമായി എഴുപുന്ന കെ എൽ സി എ…

Leave a Reply

Your email address will not be published. Required fields are marked *

This field is required.

This field is required.