05Jul

ഫാ. സ്റ്റാൻ സ്വാമി അനുസ്മരണം നടത്തി

കൂനമ്മാവ്: കെ.എൽ.സി.എ വരാപ്പുഴ അതിരൂപതയുടെ ആഭിമുഖ്യത്തിൽ ഫാ. സ്റ്റാൻ സ്വാമി അനുസ്മരണ യോഗം വള്ളുവള്ളി അമലോൽഭവമാതാ ദൈവാലയത്തിൽ സംഘടിപ്പിച്ചു. അതിരൂപത പ്രസിഡന്റ് ശ്രീ. റോയ് ഡിക്കൂഞ്ഞയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം ഫാ. ബൈജു കുറ്റിക്കൽ ഉദ്ഘാടനം ചെയ്തു.സംസ്ഥാന പ്രസിഡന്റ് അഡ്വ. ഷെറി ജെ. തോമസ് അനുസ്മരണ പ്രഭാഷണം നടത്തി.

സംസാരസ്വാതന്ത്ര്യവും, വിയോജിപ്പ് പ്രകടിപ്പിക്കാനുള്ള അവകാശവും ഭരണഘടന ഉറപ്പുനൽകുന്ന രാജ്യത്ത്, തെളിയിക്കപ്പെടാത്ത ആരോപണങ്ങളുടെ പേരിൽ 84 വയസ്സ് കഴിഞ്ഞ രോഗബാധിതനായ ഫാ. സ്റ്റാൻ സ്വാമിയെ ജയിലിലടച്ചതും, മരണപ്പെട്ടതും ജനാധിപത്യത്തിന്റെ മൂല്യങ്ങളെ ചോദ്യം ചെയ്യുന്നതാണെന്ന് അനുസ്മരണ പ്രഭാഷണത്തിൽ അഡ്വ. ഷെറി ജെ. തോമസ് അഭിപ്രായപ്പെട്ടു.

അതിരൂപത ജനറൽ സെക്രട്ടറി റോയ് പാളയത്തിൽ സ്വാഗതം ആശംസിക്കുകയും ട്രഷറർ എൻ.ജെ. പൗലോസ് നന്ദിയർപ്പിക്കുകയും ചെയ്തു.

സംസ്ഥാന വൈസ് പ്രസിഡന്റ് സി.ജെ. പോൾ, വൈസ് പ്രസിഡന്റുമാരായ ബാബു ആന്റണി, എം.എൻ. ജോസഫ്, ഫില്ലി കാനപ്പിള്ളി, സെക്രട്ടറി ബിജു മുല്ലൂർ, അതിരൂപത ഭാരവാഹികളായ ബേസിൽ മുക്കത്ത്, ആഷ്ലിൻ പോൾ, സരിത ബാവേലിൽ എന്നിവർ പ്രസംഗിച്ചു.ഫാ. സ്റ്റാൻ സ്വാമിയുടെ ഛായാചിത്രത്തിൽ ഏവരും പുഷ്പാർച്ചന നടത്തി.

18Oct

സി. V Antony

കെ. എൽ. സി. എ തൈകൂടം മേഖലാ സമ്മേളനം ഉദ്ഘാടനം കെ. എൽ. സി. എ തൈകൂടം മേഖലാ സമ്മേളനം…
24Dec

രണ്ടു പതിറ്റാണ്ടിലേറെയായി നടന്നുവരുന്ന മരട് മൂത്തേടം കെ എൽ സി എ – പുൽക്കൂട് മത്സരം ഇന്ന് വൈകുന്നേരം

മരട് മൂത്തേടം കെ എൽ സി എ - പുൽക്കൂട് മത്സരം ഇന്ന് വൈകുന്നേരം വർഷങ്ങളായി മരട് മൂത്തേടം കെ…

Leave a Reply

Your email address will not be published. Required fields are marked *

This field is required.

This field is required.