06Mar

കോശി കമ്മീഷൻ ശുപാർശകൾ – മത്സ്യ മേഖലയിലെ പരമ്പരാഗത വിഭാഗങ്ങൾക്കുള്ള അവകാശങ്ങൾ നടപ്പിലാക്കണം

മത്സ്യത്തൊഴിലാളി മേഖലയിൽ പരമ്പരാഗതമായി പ്രവർത്തിക്കുന്ന വിഭാഗങ്ങളെ Most Backward Community / Utterly Backward Community/ Backward Micro Community എന്നോ പരിഗണിച്ച് അവർക്ക് പ്രത്യേക ആനുകൂല്യങ്ങൾ കൊടുക്കേണ്ടതാണ് എന്ന ജസ്റ്റിസ് ജെ ബി കോശി കമ്മീഷൻ ശുപാർശ മുൻഗണനാക്രമത്തിൽ സമയബന്ധിതമായി നടപ്പിലാക്കണം.

വനവാസികൾക്ക് ഉള്ള വനാവകാശ നിയമങ്ങൾ പോലെ തീരദേശ തൊഴിലാളികൾക്ക് പ്രത്യേകമായ കടൽ അവകാശങ്ങൾ നിയമം വഴി നൽകണം.

വികസന പദ്ധതികളുടെ പേരിൽ കൂടിറക്കപ്പെടുന്നവർക്ക് ക്ലാസ് ഫോർ ജീവനക്കാരുടെ ശമ്പളത്തിന് തുല്യമായ തുക പ്രതിമാസം ലഭിക്കുന്നുവെന്ന് ഉറപ്പുവരുത്തണം. തീരദേശ ഹൈവേ സ്ഥലമെടുപ്പുമായി മുന്നോട്ടു പോകുകയാണെങ്കിൽ ഈ ശുപാർശ (8.225) നടപ്പിലാകുന്നു എന്ന് ഉറപ്പുവരുത്തണം.

പ്രകൃതി ദുരന്തങ്ങളുടെ പട്ടികയിൽ കടലാക്രമണം ഉൾപ്പെടുത്തണം. മത്സ്യ മേഖലയെ കാർഷിക മേഖലയായി പരിഗണിച്ച് പ്രത്യേക ലോണുകൾ നൽകണം.

മത്സ്യ മേഖലയിൽ പ്രവർത്തിക്കുന്നവരുടെയും തീരവാസികളുടെയും ഉന്നമനത്തിനായുള്ള 8.223 മുതൽ 8.284 വരെയുള്ള ശുപാർശകർ സമയബന്ധിതമായി നടപ്പിലാക്കണം.

23May

മത്സ്യ മേഖലയുടെയും മത്സ്യത്തൊഴിലാളികളുടെയും സമ്പൂർണ്ണ ക്ഷേമം ഉറപ്പുവരുത്താൻ ഫിഷറീസ് മന്ത്രിക്ക് എല്ലാവിധ സഹകരണവും നൽകുമെന്ന് കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ

മത്സ്യ മേഖലയുടെയും മത്സ്യത്തൊഴിലാളികളുടെയും സമ്പൂർണ്ണ ക്ഷേമം ഉറപ്പുവരുത്താൻ ഫിഷറീസ് മന്ത്രിക്ക് എല്ലാവിധ സഹകരണവും നൽകുമെന്ന് കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ.…

ഈസ്റ്റർ ദിനങ്ങളിലെ പരീക്ഷകൾ : കെഎൽസിഎ വരാപ്പുഴ അതിരൂപത പ്രതിഷേധ പ്രകടനം നടത്തി.

ഈസ്റ്റർ ദിനങ്ങളിലെ പരീക്ഷകൾ:  കെഎൽസിഎ വരാപ്പുഴ അതിരൂപത പ്രതിഷേധ പ്രകടനം നടത്തി. കൊച്ചി: ക്രൈസ്തവർ പുണ്യ ദിനങ്ങളായി ആചരിക്കുന്ന ഈസ്റ്റർ…
13Jun

KLCA വരാപ്പുഴ അതിരൂപത നിർവ്വാഹസമിതിയുടെ ദ്വിദ്വിന ഒത്തുവാസം KLCA സംസ്ഥാന ജനറൽ സെക്രട്ടറി ശ്രീ. ബിജു ജോസി കരുമാഞ്ചേരി ഉദ്ഘാടനം ചെയ്യുന്നു

പെരുമ്പാവൂർ, തോട്ടുവ നവജീവൻ ആനിമേഷൻ സെൻ്ററിൽ ആരംഭിച്ച KLCA വരാപ്പുഴ അതിരൂപത നിർവ്വാഹസമിതിയുടെ ദ്വിദ്വിന ഒത്തുവാസം KLCA സംസ്ഥാന ജനറൽ…

Leave a Reply

Your email address will not be published. Required fields are marked *

This field is required.

This field is required.