14Mar

പാചകവാതക ലഭ്യത ഉറപ്പ് വരുത്തണം : കേരള ലാറ്റിൻ കാത്തലിക്ക് അസോസിയേഷൻ

കൊച്ചി : സംസ്ഥാനത്ത് പാചക വാതകത്തിനു കടുത്ത ക്ഷാമം നേരിടുമ്പോൾ പല ഹോട്ടലുകളും പ്രവർത്തനം ചുരുക്കിയതിനാൽ  സാധരണ ജനങ്ങൾ കടുത്ത ബുദ്ധിമുട്ട് അനുഭവിക്കുകയാണെന്ന്‌ കേരള ലാറ്റിൻ കാത്തലിക്ക് അസോസിയേഷൻ. സർക്കാർ ഇടപെട്ടു പാചക വാതകത്തിന്റെ ക്ഷാമം പരിഹരിയ്ക്കുന്നതിനു അടിയന്തിര നടപടികൾ സ്വീകരിക്കണം എന്ന് ആവശ്യപ്പെട്ട് കേന്ദ്രത്തിനും സംസ്ഥാനത്തിനും കത്തയച്ചു.

മാർച്ച്‌ 19 ന് വിശുദ്ധ യൗസേപിതാവിന്റെ മരണ തിരുനാളിനോട് അനുബന്ധിച്ചു കേരളത്തിലെ ക്രൈസ്തവ ദേവാലയങ്ങളിൽ ഊട്ടുസദ്യ നേർച്ച തിരുനാൾ നടത്താറുണ്ട്. പാചക വാതക ക്ഷാമം മൂലം ഊട്ടുസദ്യ നേർച്ച തിരുനാൾ നടത്തിപ്പ് വെല്ലുവിളി നേരിടുന്നതായി കെ.എൽ.സി.എ അധികാരികളെ ഓർമ്മപ്പെടുത്തി. അടിയന്തിരമായി സർക്കാർ ഇടപെട്ടു പാചക വാതക ക്ഷാമം പരിഹരിയ്ക്കുന്നതിനു വേണ്ട നടപടികൾ സ്വീകരിക്കണം എന്ന് കേരള ലാറ്റിൻ കാത്തലിക്ക് അസോസിയേഷൻ ( കെ.എൽ.സി.എ ) സംസ്ഥാന ഭാരവാഹികളുടെ യോഗം സർക്കാരിനോട് ആവശ്യപ്പെട്ടു.

സംസ്ഥാന ഭാരവാഹികളുടെ യോഗത്തിന് കെ.എൽ.സി.എ സംസ്ഥാന പ്രസിഡന്റ്‌ അഡ്വ ഷെറി ജെ തോമസ് അധ്യക്ഷത വഹിച്ചു.

കെ.എൽ.സി.എ സംസ്ഥാന ജനറൽ സെക്രട്ടറി ബിജു ജോസി കരുമാഞ്ചേരി , ട്രഷറർ രതീഷ് ആന്റണി , വൈസ് പ്രസിഡന്റ്‌മാരായ എബി കുന്നേപറമ്പിൽ , അലക്സ്‌ താളൂപാടത്ത് , നൈജു അറക്കൽ , പൈലി ആലുങ്കൽ , പാട്രിക്ക് മൈക്കിൾ , സി ജെ പോൾ , സെക്രട്ടറിമാരായ ഉഷ ലാസർ , ക്രിസ്റ്റഫർ എസ് , കോൺക്‌ളിൻ ജിമ്മി ജോൺ , ജയൻ കുന്നേൽ , ജോൺ ബാബു , ഷീബ മാത്യു എന്നിവർ പ്രസംഗിച്ചു.

07Apr

ജനാധിപത്യത്തെ ശക്തിപ്പെടുത്താൻ സമ്മതിദാനാവകാശം പ്രയോജനപ്പെടുത്തണം: കെആർഎൽസിസി

ജനാധിപത്യത്തെ ശക്തിപ്പെടുത്താൻ സമ്മതിദാനാവകാശം പ്രയോജനപ്പെടുത്തണം: കെആർഎൽസിസി മതേതര മൂല്യങ്ങൾ സംരക്ഷിക്കുന്നതിനും ജനാധിപത്യ പ്രക്രിയ ശക്തിപ്പെടുത്തുന്നതിനും തങ്ങളുടെ സമ്മതിദാനാവകാശം ഫലപ്രദമായി ഉപയോഗപ്പെടുത്തണമെന്ന്…
28Dec

ഇരുവശങ്ങളിലും സമുദായ നേതാക്കളുമായി തുറന്ന ജീപ്പിൽ ഒരു ബിഷപ്പ്

സമുദായ നേതൃത്വത്തിന് ഇത് ചരിത്ര നിമിഷം സുൽത്താൻപേട്ട് രൂപത സംഘടിപ്പിച്ച  ജൂബിലി സമാപന സമ്മേളനത്തോടനുബന്ധിച്ച റാലിയിൽ ബിഷപ്പ് അന്തോണി സാമിയുടെ…

ക്രൈസ്തവ പീഡനങ്ങൾക്കെതിരെ കെ.എൽ.സി.എ. വരാപ്പുഴ അതിരൂപത പ്രതിഷേധ റാലിയും ധർണ്ണയും നടത്തി

Press Release ക്രൈസ്തവ പീഡനങ്ങൾക്കെതിരെ കെ.എൽ.സി.എ. വരാപ്പുഴ അതിരൂപത പ്രതിഷേധ റാലിയും ധർണ്ണയും നടത്തി. കൊച്ചി:ക്രിസ്തുമസ് നാളുകളിൽ ആസാം,ഛത്തീസ്ഗഡ്,മധ്യപ്രദേശ്,ഉത്തർപ്രദേശ് ജാർഖണ്ഡ്…

Leave a Reply

Your email address will not be published. Required fields are marked *

This field is required.

This field is required.