14Mar

കേരള ലാറ്റിൻ കാത്തലിക്ക് വിമൻസ് അസോസിയേഷൻ ഭാരവാഹികളെ ആദരിച്ചു.

കോട്ടപ്പുറം : കേരള ലാറ്റിൻ കാത്തലിക്ക് വിമൻസ് അസോസിയേഷന്റെ പുതിയ ഭാരവാഹികളായി തെരഞ്ഞെടുക്കപ്പെട്ട കോട്ടപ്പുറം രൂപതയിൽ നിന്നുള്ള സംസ്ഥാന പ്രസിഡന്റ്‌ ശ്രീമതി റാണി പ്രദീപ്‌ , വിജയപുരം രൂപതയിൽ നിന്നുള്ള സംസ്ഥാന ജനറൽ സെക്രട്ടറി ശ്രീമതി ജാക്യുലിൻ ജോബ് , കോഴിക്കോട് അതിരൂപതയിൽ നിന്നുള്ള സംസ്ഥാന ട്രഷറർ ശ്രീമതി വിനു ഗിൽബർട്ട് എന്നിവരെ കേരള ലാറ്റിൻ കാത്തലിക്ക് അസോസിയേഷൻ ( കെ.എൽ.സി.എ ) സംസ്ഥാന പ്രസിഡന്റ്‌ അഡ്വ ഷെറി ജെ തോമസിന്റെ സാന്നിധ്യത്തിൽ കെഎൽസിഎ സംസ്ഥാന ജനറൽ സെക്രട്ടറി ശ്രീ ബിജു ജോസി കരുമാഞ്ചേരി , സംസ്ഥാന വൈസ് പ്രസിഡന്റ്‌ ശ്രീ അലക്സ്‌ താളുപാടത്ത് , കോട്ടപ്പുറം രൂപത പ്രസിഡന്റ്‌ ശ്രീ അനിൽ കുന്നത്തൂർ എന്നിവർ പൊന്നാട അണിയിച്ചു ആദരിച്ചു.

കെ.സി.ബി.സി പ്രസിഡന്റും , കെ.ആർ.എൽ.സി.ബി.സി പ്രസിഡന്റും , കെ.ആർ.എൽ.സി.സി പ്രസിഡന്റുമായ , അഭിവന്ദ്യ കോഴിക്കോട് അതിരൂപത മെത്രപൊലീത്ത മോസ്റ്റ്‌ റവ ഡോ വർഗീസ് ചക്കലക്കൽ പിതാവും., അഭിവന്ദ്യ കോട്ടപ്പുറം രൂപത മെത്രാൻ റൈറ്റ് റവ ഡോ ആംബ്രോസ് പുത്തൻവീട്ടിൽ പിതാവ് , കെ.ആർ.എൽ.സി.സി ജനറൽ സെക്രട്ടറി റവ ഡോ ജിജു ജോർജ് അറക്കത്തറ തുടങ്ങിയവർ സമീപം.

19Feb

ഇനിയുള്ള നാളുകളില്‍ ഈ ഉത്തരവാദിത്വം ഓരോ സമുദായാംഗവും ഏറ്റെടുക്കണം

ഇനിയുള്ള നാളുകളില്‍ ഈ ഉത്തരവാദിത്വം ഓരോ സമുദായാംഗവും ഏറ്റെടുക്കണം സമകാലിക കേരളത്തില്‍ സാമൂഹിക മാറ്റത്തിന് നിര്‍ണ്ണായക സ്വാധീനം ചെലുത്താവുന്ന സമുദായമാണ്…
06Mar

കോശി കമ്മീഷൻ ശുപാർശകൾ – മത്സ്യ മേഖലയിലെ പരമ്പരാഗത വിഭാഗങ്ങൾക്കുള്ള അവകാശങ്ങൾ നടപ്പിലാക്കണം

കോശി കമ്മീഷൻ ശുപാർശകൾ - മത്സ്യ മേഖലയിലെ പരമ്പരാഗത വിഭാഗങ്ങൾക്കുള്ള അവകാശങ്ങൾ നടപ്പിലാക്കണം മത്സ്യത്തൊഴിലാളി മേഖലയിൽ പരമ്പരാഗതമായി പ്രവർത്തിക്കുന്ന വിഭാഗങ്ങളെ…

Leave a Reply

Your email address will not be published. Required fields are marked *

This field is required.

This field is required.