11Apr

തെരഞ്ഞെടുപ്പ് അവലോകനത്തിനും കർമ്മ പദ്ധതി രൂപീകരണത്തിനുമായി കേരള ലാറ്റിൻ കാത്തലിക്ക് അസോസിയേഷൻ ( കെ.എൽ.സി.എ ) സംസ്ഥാന സമിതി ഏപ്രിൽ 15 ന് എറണാകുളത്ത് ചേരും 

കൊച്ചി : കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ കർമപരിപാടി രൂപീകരണത്തിനും നിയമസഭാ തിരഞ്ഞെടുപ്പിൻ്റെ അവലോകനത്തിനു മായി ഏപ്രിൽ 15ന്
സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി
എറണാകുളത്ത് യോഗം ചേരും.

FCRA, ദേശീയ ക്രിസ്ത്യൻ ക്ഷേമ ബോർഡ് ഉൾപ്പെടെയുള്ള കേന്ദ്ര നിയമഭേദഗതികൾ സംബന്ധിച്ച് ക്രൈസ്തവർക്ക് ആശങ്ക ഉണ്ടാകേണ്ടതില്ല എന്ന് പറയുന്നവരുമായി കാര്യകാരണസഹിതം സംവാദത്തിനും ചർച്ചകൾക്കും തയ്യാറാണെന്ന് സംസ്ഥാന സമിതി അറിയിച്ചു.

യോഗത്തിന് കെ.എൽ.സി.എ സംസ്ഥാന പ്രസിഡന്റ്‌ അഡ്വ ഷെറി ജെ തോമസ് അധ്യക്ഷത വഹിച്ചു .സംസ്ഥാന ജനറൽ സെക്രട്ടറി ബിജു ജോസി കരുമാഞ്ചേരി , ട്രഷറർ രതീഷ് ആന്റണി , വൈസ് പ്രസിഡന്റ്‌മാരായ അലക്സ്‌ താളൂപാടത്ത് , നൈജു അറക്കൽ , പൈലി ആലുങ്കൽ , പാട്രിക്ക് മൈക്കിൾ , സി ജെ പോൾ ,സെക്രട്ടറിമാരായ ഉഷ ലാസർ , ക്രിസ്റ്റഫർ എസ് , കോൺക്‌ളിൻ ജിമ്മി ജോൺ , ജയൻ കുന്നേൽ , ജോൺ ബാബു , ഷീബ മാത്യു, സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ ബേബി ജി ഭാഗ്യോദയം , ഇ ഡി ഫ്രാൻസിസ് , വിൻസ് പെരിഞ്ചേരി , അഡ്വ ജസ്റ്റിൻ കരിപാട്ട് , പൂവം ബേബി , രാജു തോമസ് , ഫൗസ്റ്റിൻ ജോസഫ് , മിനിമോൾ ടൈറ്റസ് , അഡ്വ ഡി രാജു , പ്രകാശ്‌ പീറ്റർ , വിൻസെന്റ് വട്ടപറമ്പിൽ , പി.ആർ.ഒ സിബി ജോയ് എന്നിവർ പ്രസംഗിച്ചു.

 

22Apr

മുണ്ടത്തിക്കോട്ടെ വെടിക്കെട്ട് അപകടം, കെഎൽഎസിഎ അനുശോചിച്ചു

മുണ്ടത്തിക്കോട്ടെ വെടിക്കെട്ട് അപകടം, കെഎൽഎസിഎ അനുശോചിച്ചു കൊച്ചി: തൃശൂർ മുണ്ടത്തിക്കോട്ടെ വെടിക്കെട്ട് അപകടത്തിൽ മരണമടഞ്ഞവരുടെ കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ കെഎൽസിഎ പങ്കുചേരുന്നു.…

Leave a Reply

Your email address will not be published. Required fields are marked *

This field is required.

This field is required.