08Mar

ജെ ബി കോശി കമ്മീഷൻ ശുപാർശകളിൽ പരമ്പരാഗത കലാരൂപങ്ങൾ ആയ ചവിട്ടുനാടകം, ബൈബിൾ നാടകങ്ങൾ മുതലായവ  സംരക്ഷിക്കുന്നതിനായുള്ള സാംസ്കാരിക കേന്ദ്രങ്ങൾ  ആരംഭിക്കണമെന്നത് ഉൾപ്പെടെയുള്ള ശുപാർശക  സമയബന്ധിതമായി മുൻഗണനാക്രമത്തിൽ കൂടിയാലോചനകളിലൂടെ നടപ്പിലാക്കണം.

ഇത് സംബന്ധിച്ച് വിവിധ കേന്ദ്രങ്ങളിൽ പഠന ചർച്ചകളും സെമിനാറുകളും സംഘടിപ്പിക്കും ചവിട്ടുനാടക കലാകാരൻ കൂടിയായ സംസ്ഥാന വൈസ് പ്രസിഡൻറ് അലക്സ് താളുപാടത്ത് മുഖ്യ’സംഘാടകനായി പ്രവർത്തിക്കും

ശുപാർശ നം. ​8.73 b

​b. ചവിട്ടു നാടകമുൾപ്പെടെയുള്ള കലാരുപങ്ങളെ സംരക്ഷിക്കാനും, ബൈബിൾ നാടകങ്ങളുടെ നവീകരണത്തിനും, കാലാനുസൃതമായ സാങ്കേതിക വിദ്യകൾ ഉൾക്കൊള്ളുന്നതിനും മാർഗ്ഗരേഖകളും മറ്റ് ക്രിസ്ത്യൻ നൃത്ത രൂപങ്ങളും ലളിതകലകളും പഠിക്കുന്നതിനും ക്രിസ്ത്യൻ കലകളുടെ അവതരണത്തിനും,ആസ്വാദനത്തിനും, ശബ്ദവും വെളിച്ചവും ചമയവും രംഗസംവിധാനങ്ങളും ക്രൈസ്തവ കലാരൂപങ്ങൾ കൊണ്ട് ഉപജീവനം നടത്തുന്ന നിരവധി കലാകാരന്മാരുടെ പുനരുദ്ധാരണത്തിനും ക്ഷേമത്തിനും, ബൈബിൾ നാടകം അണിയിച്ചൊരുക്കുന്നവരുടെ ക്ഷേമത്തിനും, ലത്തീൻ കത്തോലിക്കാ സമുദായത്തിന്റെ വൈവിധ്യം നിറഞ്ഞ പൈതൃകവും സംസ്കാര തനിമയും സംരക്ഷിക്കാനും, ആംഗ്ലോ-ഇന്ത്യൻ കൾച്ചറൽ സെന്ററുകൾ നിർമ്മിക്കുന്നതിനും വേണ്ടിയുള്ള അഭ്യർത്ഥനകൾ കമ്മീഷൻ മുമ്പാകെ ലഭിച്ചിട്ടുണ്ട്. ഇവയെല്ലാം തന്നെ കേരളത്തിന്റെ പൊതുവായ സാംസ്കാരിക വൈവിധ്യത്തിന്റെ പ്രാധാന്യം നിലനിർത്തുന്നതിന് അത്യാവശ്യമാണ് എന്ന് കമ്മീഷൻ കരുതുന്നു.
​ആയതിനാൽ കൊച്ചിയിലും തൃശ്ശൂരും ഇതിനായി ക്രിസ്ത്യൻ പൈതൃക സാംസ്കാരിക കേന്ദ്രങ്ങൾ സർക്കാർ ആരംഭിക്കണം.

ക്രൈസ്തവ പീഡനങ്ങൾക്കെതിരെ കെ.എൽ.സി.എ. വരാപ്പുഴ അതിരൂപത പ്രതിഷേധ റാലിയും ധർണ്ണയും നടത്തി

Press Release ക്രൈസ്തവ പീഡനങ്ങൾക്കെതിരെ കെ.എൽ.സി.എ. വരാപ്പുഴ അതിരൂപത പ്രതിഷേധ റാലിയും ധർണ്ണയും നടത്തി. കൊച്ചി:ക്രിസ്തുമസ് നാളുകളിൽ ആസാം,ഛത്തീസ്ഗഡ്,മധ്യപ്രദേശ്,ഉത്തർപ്രദേശ് ജാർഖണ്ഡ്…
22Jun

തിരുവനന്തപുരത്ത് ലത്തീൻ സമുദായ ഐക്യസംഗമം

തിരുവനന്തപുരത്ത് ലത്തീൻ സമുദായ നേതൃസംഗമം *തിരുവനന്തപുരം ലത്തീൻ അതിരൂപത KLCA യുടെ ആഭിമുഖ്യത്തിൽ യൂണിറ്റ് പ്രസിഡന്റ്‌മാർ , ജനറൽ സെക്രട്ടറിമാർ…

Leave a Reply

Your email address will not be published. Required fields are marked *

This field is required.

This field is required.