19Oct

കെഎൽസിഎ മലപ്പുറം മേഖലാ സമ്മേളനം സംഘടിപ്പിച്ചു

കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ (കെഎൽസിഎ) മലപ്പുറം മേഖലാ സമ്മേളനം മലപ്പുറം സെന്റ് ജോസഫ് പാരിഷ് ഹാളിൽ നടന്നു. സെന്റ് ജോസഫ് ചർച്ച് മലപ്പുറം വികാരി റവ. ഫാ. സെബാസ്റ്റ്യൻ കറുകപ്പറമ്പിൽ സമ്മേളനം ഉദ്ഘാടനം ചെയ്തു. കെഎൽസിഎ സംസ്ഥാന പ്രസിഡന്റ് അഡ്വ. ഷെറി ജെ. തോമസ് മുഖ്യപ്രഭാഷണം നടത്തി. കെഎൽസിഎ മലപ്പുറം മേഖലാ പ്രസിഡന്റ് ശ്രീ .റോബിൻ വർഗീസ് അധ്യക്ഷത വഹിച്ചു.
കെഎൽസിഎ സംസ്ഥാന ജനറൽ സെക്രട്ടറി ശ്രീ.ബിജു ജോസി കരുമാഞ്ചേരി, സംസ്ഥാന ട്രഷറർ ശ്രീ.രതീഷ് ആൻറണി, കോഴിക്കോട് അതിരൂപതാ പ്രസിഡന്റ് ശ്രീ .ബിനു എഡ്വേർഡ്, ശ്രീ. നൈജു അറക്കൽ, ശ്രീ.പ്രകാശ് പീറ്റർ, ശ്രീ. വിൻസൻറ് വി. ജെ., ശ്രീമതി ഫ്ലോറ മെൻഡോൺസ, ശ്രീ.സണ്ണി എ. ജെ. എന്നിവർ പ്രസംഗിച്ചു. ജനറൽ കൺവീനർ ശ്രീ.ജോണി ടി. ടി. സ്വാഗതവും മേഖലാ സെക്രട്ടറി ശ്രീമതി സ്മിത ജോസ് നന്ദിയും രേഖപ്പെടുത്തി.

ലത്തീൻ കത്തോലിക്കാ ദിനാചരണം : ആർച്ച്ബിഷപ്പ് ഡോ ജോസഫ് കളത്തിപ്പറമ്പിൽ പതാക ഉയർത്തി

ലത്തീൻ കത്തോലിക്കാ ദിനം- കെ ആർ എൽ സി സി സംസ്ഥാനതല ആചരണത്തിന്റെ ഭാഗമായി ആർച്ച് ബിഷപ്പ് ഡോ ജോസഫ്…
16Jun

വയനാട് മേഖലാ സമ്മേളനത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറി ബിജു ജോസി പ്രസംഗിക്കുന്നു

കെ.എൽ.സി.എ വയനാട് മേഖല സമ്മേളനവും സൗത്ത് മേഖല കമ്മിറ്റി തിരഞ്ഞെടുപ്പും നടന്നു കേരള ലത്തീൻ കത്തോലിക്ക അസോസിയേഷന്റെ (കെ.എൽ.സി.എ) വയനാട്…

Leave a Reply

Your email address will not be published. Required fields are marked *

This field is required.

This field is required.