CRZ നിയമവും തടസ്സപ്പെടുന്ന ഭവന നിർമ്മാണങ്ങളും
KLCA വരാപ്പുഴ അതിരൂപത വിവരശേഖരണ പദ്ധതി ഉദ്ഘാടനം
KLCA വരാപ്പുഴ അതിരൂപത സംസ്ഥാന സമിതിയുടെ സഹകരണത്തോടെ CRZ നിയമം മൂലം വിവിധ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവർക്ക് അനുകൂലമായ നിയമഭേദഗതികൾ ഉണ്ടാകുന്നതിനും അവർക്ക് വേണ്ടി സംഘടനാപരമായി സാധ്യമായ സഹായങ്ങൾ ചെയ്യുന്നതിനും ആയി ആവിഷ്കരിച്ച വിവരശേഖരണ പദ്ധതി ഉദ്ഘാടനം ചെയ്തു.
പിഴല സെൻറ് ഫ്രാൻസിസ് സേവ്യർ പാരിഷ് ഹാളിൽ അതിരൂപതാ പ്രസിഡൻറ് റോയ് ഡി ക്കൂഞ്ഞയുടെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനം സംസ്ഥാന പ്രസിഡൻറ് അഡ്വ. ഷെറി ജെ തോമസ് ഉദ്ഘാടനം ചെയ്തു.
കടമക്കുടി പഞ്ചായത്ത് പ്രസിഡൻറ് വിവരശേഖരണ പത്രിക പിഴല സെൻറ് ഫ്രാൻസിസ് സേവ്യർ പള്ളി വികാരി ഫാ. ഷോബിൻ കുറ്റിക്കാട്ടിലിനു നൽകി പ്രകാശനം ചെയ്തു.സംസ്ഥാന വൈസ് പ്രസിഡൻറ് സി ജെ പോൾ,ചാത്യാത്ത് മേഖലാ പ്രസിഡൻറ് ജസ്റ്റിൻ കോളരിക്കൽ,സെക്രട്ടറി സേവ്യർ സാബു,പഞ്ചായത്ത് മെമ്പർ ജോർജ് ഫ്രെഡി ,ഖജാൻജി എൻ ജെ പൗലോസ്,സെക്രട്ടറി ബിജു മുള്ളൂർ, ജനപ്രതിനിധികൾ തുടങ്ങി അതിരൂപത മേഖല ഭാരവാഹികൾ പ്രസംഗിച്ചു
വൈസ് പ്രസിഡൻ്റ്മാരായ ബാബു ആൻറണി, എം എൻ ജോസഫ്, ഫില്ലി കാനപ്പള്ളി,സെക്രട്ടറിമാരായ നിക്സൺ വേണാട്ട്,റോസ് മാർട്ടിൻ,സംസ്ഥാന പിആർഒ സിബി ജോയ്,ഫോറം കൺവീനർമാരായ ബിജു വർഗീസ്,ജോമിഷ് ജോസ്,ആൻസ ജെയിംസ് തുടങ്ങി അതിരൂപത മേഖല ഭാരവാഹികൾ നേതൃത്വം കൊടുത്തു.
CRZ വിഷയവുമായി ബന്ധപ്പെട്ട വിവിധ ചോദ്യങ്ങൾക്കും സംശയങ്ങൾക്കും അഡ്വ.ഷെറി ജെ തോമസ് വിശദീകരണങ്ങൾ നൽകി. വിവിധ മേഖലകളിൽ നിന്നായി 300 ൽ പരം പേർ പങ്കെടുത്തു.
6 വിഭാഗങ്ങൾ ഉൾപ്പെടുത്തി പ്രത്യേകം തയ്യാറാക്കിയ വിവരശേഖരണ പത്രിക വരുന്ന ആഴ്ച മുതൽ വിതരണം ചെയ്യുമെന്നും നിശ്ചിത തീയതിക്കകം തിരിച്ചു വാങ്ങുന്ന വിവരണ ശേഖരണ പത്രിക തരംതിരിച്ച് അനുകൂല നിയമസാധുതയുള്ളവ അഡ്വക്കേറ്റ് ഷെറി ജെ തോമസിന്റെ നേതൃത്വത്തിൽ പരിഹരിക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്നും ബാക്കിയുള്ളവക്ക് ആവശ്യമായ നിയമനടപടികൾക്ക് വേണ്ടി സർക്കാരുകളുടെ അടിയന്തര ശ്രദ്ധ പതിപ്പിച്ചു പരിഹാരം കണ്ടെത്താനുള്ള ക്രമീകരണങ്ങളുമായി മുന്നോട്ടുപോകുമെന്നും ജനറൽ സെക്രട്ടറി റോയ് പാളയത്തിൽ അറിയിച്ചു
ബിജു വർഗീസ്
മീഡിയ ഫോറം കൺവീനർ




