16Jun

കെ.എൽ.സി.എ വയനാട് മേഖല സമ്മേളനവും സൗത്ത് മേഖല കമ്മിറ്റി തിരഞ്ഞെടുപ്പും നടന്നു
കേരള ലത്തീൻ കത്തോലിക്ക അസോസിയേഷന്റെ (കെ.എൽ.സി.എ) വയനാട് മേഖല സമ്മേളനവും സൗത്ത്–നോർത്ത് മേഖല കമ്മിറ്റികളുടെ തിരഞ്ഞെടുപ്പും 2026 ജൂൺ 14-ന് ഞായറാഴ്ച ചുണ്ടേൽ വിശുദ്ധ യൂദാശ്ലീഹാ ദേവാലയത്തിൽ വെച്ച് നടന്നു.
സമ്മേളനത്തിൽ ചുണ്ടേൽ കെ.എൽ.സി.എ പ്രസിഡന്റ് ശ്രീ ബെന്നി സ്വാഗതം ആശംസിച്ചു. കെ.എൽ.സി.എ കോഴിക്കോട് അതിരൂപത പ്രസിഡന്റ് ശ്രീ ബിനു എഡ്വേർഡ് അധ്യക്ഷത വഹിച്ചു. നോർത്ത് ഫൊറോന വികാരി ഫാ. ജെറോം ചിങ്ങത്തറ സമ്മേളനം ഉദ്ഘാടനം ചെയ്തു. സൗത്ത് വയനാട് ഫൊറോന വികാരി ഫാ. ജോൺസൻ അവരേവ് മുഖ്യപ്രഭാഷണം നടത്തി. കെ.എൽ.സി.എ സംസ്ഥാന സെക്രട്ടറി ശ്രീ ബിജു ജോസി സമ്മേളനത്തിന് ആശംസകൾ അർപ്പിച്ചു.
തുടർന്ന് നടന്ന തിരഞ്ഞെടുപ്പിൽ വയനാട് സൗത്ത് മേഖല പ്രസിഡന്റായി ശ്രീ ബെൽസർ എഡ്വാർഡിനെയും സെക്രട്ടറിയായി ശ്രീ ബെന്നിയെയും ഖജാൻജിയായി ശ്രീ എഡ്വിൻ അലക്സിനെയും തിരഞ്ഞെടുത്തു. സംസ്ഥാന റവന്യൂ വകുപ്പ് ഫോറം കൗൺസിലർ ശ്രീ പ്രകാശ് പീറ്ററും സംസ്ഥാന വൈസ് പ്രസിഡന്റ് ശ്രീ നൈജുവും തിരഞ്ഞെടുപ്പ് റിട്ടേണിംഗ് ഓഫീസർമാരായി പ്രവർത്തിച്ചു.
തിരഞ്ഞെടുക്കപ്പെട്ട പുതിയ ഭരണസമിതിക്ക് ആശംസകൾ നേർന്നുകൊണ്ട് അതിരൂപത വൈസ് പ്രസിഡന്റ് ശ്രീ തോമസ് ചെമ്മനവും കൗൺസിൽ എക്സിക്യൂട്ടീവ് അംഗം ശ്രീ ജോഷി ആഞ്ഞിലത്തും സംസാരിച്ചു.
കോഴിക്കോട് അതിരൂപത ഖജാൻജി ശ്രീമതി ഫ്‌ലോര മെന്റൻസാ പരിപാടിയിൽ പങ്കെടുത്ത എല്ലാവർക്കും നന്ദി രേഖപ്പെടുത്തി.
സമ്മേളനത്തിൽ വിവിധ യൂണിറ്റുകളിൽ നിന്നുള്ള പ്രതിനിധികളും സംഘടനാ പ്രവർത്തകരും സജീവമായി പങ്കെടുത്തു. പുതിയ ഭാരവാഹികൾക്ക് ആശംസകൾ നേർന്നുകൊണ്ടാണ് സമ്മേളനം സമാപിച്ചത്.
കാട്ടാന അക്രമണത്തിൽ പുത്തു മലയിൽ മരണപെട്ട ജെസിയുടെ കുടുംബത്തിന് അർഹമായ നഷ്ടപരിഹാരം നൽകണമെന്നും ആശ്രിതർക്ക് സർക്കാർ ജോലി നൽകണമെന്നും പ്രമേയംപാസാക്കി കൊണ്ട് യോഗം അവസാനിച്ചു

21Nov

ജെ ബി കോശി കമ്മീഷൻ റിപ്പോർട്ട് – നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് കെ എൽ സി എ ഹൈക്കോടതിയിൽ

കൊച്ചി: കേരളത്തിലെ ക്രൈസ്തവരുടെ പിന്നാക്കാവസ്ഥ പഠിക്കുന്നതിനായി കമ്മീഷനെ നിയമിക്കണം എന്ന് ആവശ്യപ്പെട്ട് കേരള നിയമസഭയിൽ കെ എൽ സി എ…
24Dec

രണ്ടു പതിറ്റാണ്ടിലേറെയായി നടന്നുവരുന്ന മരട് മൂത്തേടം കെ എൽ സി എ – പുൽക്കൂട് മത്സരം ഇന്ന് വൈകുന്നേരം

മരട് മൂത്തേടം കെ എൽ സി എ - പുൽക്കൂട് മത്സരം ഇന്ന് വൈകുന്നേരം വർഷങ്ങളായി മരട് മൂത്തേടം കെ…
21Nov

ആംഗ്ലോ ഇന്ത്യൻ നേതാവ് ഡാല്‍വിന്‍ ഡിക്കുഞ്ഞക്ക് ആദരാഞ്ജലികൾ

ആംഗ്ലോ ഇന്ത്യൻ നേതാവിന് ആദരാഞ്ജലികൾ ആംഗ്ലോ ഇന്ത്യൻ സമൂഹത്തിന് ദീർഘനാൾ നേതൃത്വം നൽകിയ ഡാല്‍വിന്‍ ഡിക്കുഞ്ഞക്ക് ആദരാഞ്ജലികൾ. ആംഗ്ലോ ഇന്ത്യൻ…

Leave a Reply

Your email address will not be published. Required fields are marked *

This field is required.

This field is required.