20Oct

സാമൂഹിക വിഷയങ്ങളിൽ ഇടപെടുന്ന പൊതു സംഘടനയായ കെ.എൽ.സി.എ. പ്രവർത്തന മേഖല വിപുലീകരിക്കണം: ബിഷപ്പ് ജസ്റ്റിൻ മഠത്തിപ്പറമ്പിൽ

കുട്ടിക്കാനം: കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ സംസ്ഥാന നേതൃപഠന ക്യാമ്പ് കുട്ടിക്കാനം തേജസ് ആനിമേഷൻ സെന്ററിൽ സംഘടിപ്പിച്ചു. കേരളത്തിന്റെ തീരമേഖലയിലും മലയോര മേഖലയിലും കേരളത്തിലെ സാമൂഹിക വിഷയങ്ങളിൽ ഇടപെടുന്ന പൊതു സംഘടനയായി അംഗീകരിക്കപ്പെട്ട കെ.എൽ.സി.എ.യുടെ പ്രവർത്തനം കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിക്കണമെന്ന് സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് ബിഷപ്പ് ഡോ. ജസ്റ്റിൻ മഠത്തിപ്പറമ്പിൽ ആഹ്വാനം ചെയ്തു.

ഏറ്റുമാനൂർ എം.എൽ.എ. നാട്ടകം സുരേഷ് മുഖ്യാതിഥിയായിരുന്നു. സംസ്ഥാന പ്രസിഡന്റ് അഡ്വ. ഷെറി ജെ. തോമസ് അധ്യക്ഷത വഹിച്ചു.
കെ.സി.ബി.സി. അല്മായ കമ്മീഷൻ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട സംസ്ഥാന ജനറൽ സെക്രട്ടറി ബിജു ജോസിയെ യോഗത്തിൽ ആദരിച്ചു.
സംസ്ഥാന വൈസ് പ്രസിഡന്റ് എബി കുന്നേപ്പറമ്പിൽ, അലക്സ് താളുപാടത്ത്, ഫെറോന വികാരി ഫാ. ജോസ് കാടൻതുരുത്ത്, ശ്രീമതി വിൻസി ബൈജു, കോൺക്ലിൻ ജിമ്മി, ജയൻ കുന്നേൽ, പൂവം ബേബി, ക്രിസ്റ്റഫർ എസ്., ബേബി ജി ഭാഗ്യോദയം, വിൻസ് പെരിഞ്ചേരി, ഫൗസ്റ്റിൻ ജോസഫ്, ഫാ. മനോജ് ബീട്, വിൻസെന്റ് വട്ടപ്പറമ്പിൽ എന്നിവർ പ്രസംഗിച്ചു. രണ്ടുദിവസങ്ങളിലായി നടക്കുന്ന പരിശീലന പരിപാടിയിൽ കേരളത്തിലെ 12 ലത്തീൻ രൂപതകളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട ഭാരവാഹികൾ പങ്കെടുത്തു.

14Feb

കെഎൽസിഎ 54 മത് സംസ്ഥാന ജനറൽ കൗൺസിൽ ഞായറാഴ്ച ആലപ്പുഴയിൽ; മുന്നൊരുക്കങ്ങൾ വിലയിരുത്തി നേതൃത്വം.

കെഎൽസിഎ 54 മത് സംസ്ഥാന ജനറൽ കൗൺസിൽ ഞായറാഴ്ച ആലപ്പുഴയിൽ; മുന്നൊരുക്കങ്ങൾ വിലയിരുത്തി നേതൃത്വം. കൊച്ചി: കേരള ലാറ്റിൻ കാത്തലിക്…
11Apr

തെരഞ്ഞെടുപ്പ് അവലോകനത്തിനും കർമ്മ പദ്ധതി രൂപീകരണത്തിനുമായി കേരള ലാറ്റിൻ കാത്തലിക്ക് അസോസിയേഷൻ ( കെ.എൽ.സി.എ ) സംസ്ഥാന സമിതി ഏപ്രിൽ 15 ന് എറണാകുളത്ത് ചേരും 

തെരഞ്ഞെടുപ്പ് അവലോകനത്തിനും കർമ്മ പദ്ധതി രൂപീകരണത്തിനുമായി കേരള ലാറ്റിൻ കാത്തലിക്ക് അസോസിയേഷൻ ( കെ.എൽ.സി.എ ) സംസ്ഥാന സമിതി ഏപ്രിൽ…

Leave a Reply

Your email address will not be published. Required fields are marked *

This field is required.

This field is required.