02Apr

എഫ് സി ആർ എ നിയമ ഭേദഗതി ബിൽ ആശങ്കകൾ പരിഹരിക്കാതെ മുന്നോട്ടുപോകാനാണ് ഉദ്ദേശമെങ്കിൽ സംസ്ഥാന വ്യാപകമായി പ്രതിഷേധങ്ങൾ സംഘടിപ്പിക്കും : കെ എൽ സി എ

കൊച്ചി : രാജ്യത്ത് ജാതിമതഭേദമന്യേ വിദ്യാഭ്യാസ മേഖലയിലും ആതുര ശുശ്രൂഷ മേഖലയിലും ഇതര സന്നദ്ധ സേവന മേഖലകളിലും ക്രൈസ്തവ സഭകളുടെയും വിവിധ മതവിഭാഗങ്ങളിൽ ഉൾപ്പെടുന്ന നിരവധി സ്വതന്ത്ര സംഘടനകളുടെയും പ്രവർത്തനങ്ങളുടെ ഗുണഭോക്താക്കൾ അനവധിയാണ്. വിദേശ ഫണ്ട് നിയമാനുസൃതം സ്വീകരിച്ചുകൊണ്ട് സാമൂഹ്യ സേവന പ്രവർത്തനങ്ങൾ നടത്തുമ്പോൾ അതിൻറെ കൂടെ പ്രാദേശിക ഫണ്ടുകളും സ്വാഭാവികമായും ഉണ്ടാകും. എന്നാൽ അതൊന്നും കണക്കിലെടുക്കാതെ രജിസ്ട്രേഷൻ സാങ്കേതിക കാരണങ്ങളാൽ പുതുക്കി ഇല്ലെങ്കിൽ പോലും വസ്തുക്കൾ ഏറ്റെടുക്കാനുള്ള നിയമഗതി ഇത്തരത്തിൽ പ്രവർത്തനം നടത്തുന്ന വിഭാഗങ്ങളുടെ ക്ഷേമ പരിപാടികൾ ഇല്ലാതാക്കാനും ദുർബലമാക്കാനും ഉദ്ദേശിച്ചിട്ടുള്ളതാണ്. കത്തോലിക്കാ സഭയുടെ മാത്രമല്ല ഒരു വിഭാഗത്തിന്റെയും ക്ഷമപ്രവർത്തനങ്ങൾക്ക് ഇത്തരം നിയമ ഭേദഗതികളിലൂടെ തടസ്സങ്ങൾ ഉണ്ടാക്കരുത് എന്ന് കെഎൽസിഎ സംസ്ഥാന സമിതി ആവശ്യപ്പെട്ടു. നിയമഭേദഗതി ബാധിക്കുന്നവരുടെ ആശങ്കകൾ പരിഹരിക്കുന്നതിന് നടപടികൾ ഉണ്ടാവണം. ക്രൈസ്തവർ മാത്രമാണ് ഇതിനെ എതിർക്കുന്നത് എന്ന് വരുത്തി തീർക്കാൻ ചില നിക്ഷിപ്ത കേന്ദ്രങ്ങൾ ശ്രമിക്കുന്നത് കാണാതിരിക്കാൻ ആവില്ല. ഇത്തരം പ്രചരണങ്ങൾക്കെതിരെയും നിയമ ഭേദഗതിക്കെതിരെയും സംസ്ഥാന വ്യാപകമായി പ്രതിഷേധ, പ്രചാരണ പരിപാടികൾ സംഘടിപ്പിക്കും. കെ.എൽ.സി.എ സംസ്ഥാന പ്രസിഡന്റ്‌ അഡ്വ ഷെറി ജെ തോമസ് അധ്യക്ഷത വഹിച്ചു.
കെ.എൽ.സി.എ സംസ്ഥാന ജനറൽ സെക്രട്ടറി ബിജു ജോസി കരുമാഞ്ചേരി , ട്രഷറർ രതീഷ് ആന്റണി , വൈസ് പ്രസിഡന്റ്‌മാരായ എബി കുന്നേപറമ്പിൽ , അലക്സ്‌ താളൂപാടത്ത് , നൈജു അറക്കൽ , പൈലി ആലുങ്കൽ , പാട്രിക്ക് മൈക്കിൾ , സി ജെ പോൾ , സെക്രട്ടറിമാരായ ഉഷ ലാസർ , ക്രിസ്റ്റഫർ എസ് , കോൺക്‌ളിൻ ജിമ്മി ജോൺ , ജയൻ കുന്നേൽ , ജോൺ ബാബു , ഷീബ മാത്യു, സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ ബേബി ജി ഭാഗ്യോദയം , ഇ ഡി ഫ്രാൻസിസ് , വിൻസ് പെരിഞ്ചേരി , സാബു കാനക്കാപള്ളി , അഡ്വ ജസ്റ്റിൻ കരിപാട്ട് , പൂവം ബേബി , രാജു തോമസ് , ഫൗസ്റ്റിൻ ജോസഫ് , മിനിമോൾ ടൈറ്റസ് , അഡ്വ ഡി രാജു , പ്രകാശ്‌ പീറ്റർ , വിൻസെന്റ് വി ജെ , സിബി ജോയി എന്നിവർ പ്രസംഗിച്ചു.

05Feb

ജെ ബി കോശി ശുപാർശകൾ നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട്  കെ  എൽ സി എ  വരാപ്പുഴ അതിരൂപത കൺവെൻഷൻ വൈപ്പിനിൽ 

ജെ ബി കോശി ശുപാർശകൾ നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട്  കെ  എൽ സി എ  വരാപ്പുഴ അതിരൂപത കൺവെൻഷൻ വൈപ്പിനിൽ മാർച്ച്…
24Dec

അരണ്ട വെളിച്ചത്തിൽ നിന്നും പൂർണ്ണ പ്രഭയിലേക്ക് :- ജിങ്കിൾ വൈബ്സുമായി എഴുപുന്ന കെ എൽ സി എ

അരണ്ട വെളിച്ചത്തിൽ നിന്നും പൂർണ്ണ പ്രഭയിലേക്ക് :- KLCA ഒരുക്കുന്ന ജിങ്കിൾ വൈബ്സുമായി എഴുപുന്ന കെ എൽ സി എ…

Leave a Reply

Your email address will not be published. Required fields are marked *

This field is required.

This field is required.