20Mar

തിരഞ്ഞെടുപ്പിൽ വിവേചനാധികാരം ഉപയോഗിച്ച് വോട്ടു ചെയ്യണമെന്ന് കെഎൽസിഎ

കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പിൽ കക്ഷി രാഷ്ട്രീയ ഭേദമന്യേ സമൂഹത്തോട് നീതിപുലർത്തുന്ന
മുന്നണികൾക്കും സ്ഥാനാർഥികൾക്കും വോട്ട് ചെയ്യണമെന്ന് കേരള ലാറ്റിൻ കാത്തലിക്ക് അസോസിയേഷൻ ( കെ.എൽ.സി.എ ) സംസ്ഥാന മാനേജിംഗ് കൗൺസിൽ യോഗം ആഹ്വാനം ചെയ്തു .
വിവേചന ബുദ്ധിയോടെ സമ്മതിദാനാവകാശം വിനിയോഗിക്കുവാൻ സമുദായംഗങ്ങൾക്ക് സാധിക്കുമെന്ന് യോഗം വിലയിരുത്തി.
എറണാകുളം കച്ചേരിപ്പടി
ആശിർഭവൻ ഓഡിറ്റോറിയത്തിൽ ചേർന്ന കേരള ലാറ്റിൻ കാത്തലിക്ക് അസോസിയേഷൻ ( കെ.എൽ.സി.എ )
സംസ്ഥാന മാനേജിങ് കൗൺസിൽ യോഗം വരാപ്പുഴ ആർച്ച് ബിഷപ് ഡോ.ജോസഫ് കളത്തിപ്പറമ്പിൽ ഉദ്ഘാടനം ചെയ്തു.
കെ.എൽ.സി.എ സംസ്ഥാന പ്രസിഡന്റ്‌ അഡ്വ ഷെറി ജെ തോമസ് അധ്യക്ഷത വഹിച്ചു . കേരള റീജിയണൽ ലാറ്റിൻ കാത്തലിക്ക് കൗൺസിൽ വൈസ് പ്രസിഡന്റും ലത്തീൻ സഭ വ്യക്താവുമായ ജോസഫ് ജൂഡ് , കെ.എൽ.സി.എ സംസ്ഥാന
ജനറൽ സെക്രട്ടറി ബിജു ജോസി കരുമാഞ്ചേരി, ട്രഷറർ രതീഷ് ആൻ്റണി, അധ്യാത്മിക ഉപദേഷ്ടാവ് മോൺ.ജോസ് നവസ്, ആശീർഭവൻ ഡയറക്ടർ ഫാ.വിൻസെൻ്റ് വാര്യത്ത്, വർക്കേഴ്സ് ഇന്ത്യ ഫെഡറേഷൻ ദേശീയ പ്രസിഡൻറ് ജോയ് ഗോതുരുത്ത്,
കെ എൽ സി ഡബ്ലിയുഎ സംസ്ഥാന പ്രസിഡൻ്റ് റാണി പ്രദീപ്,
സംസ്ഥാന വൈസ് പ്രസിഡൻ്റുമാരായ എബി കുന്നേപറമ്പിൽ, അലക്സ്‌ താളൂപാടത്ത് , നൈജു അറക്കൽ , പൈലി ആലുങ്കൽ , പാട്രിക്ക് മൈക്കിൾ , സി ജെ പോൾ സംസ്ഥാന സെക്രട്ടറിമാരായ ഉഷ ലാസർ , എസ് ക്രിസ്റ്റഫർ , കോൺക്ലിൻ ജിമ്മി ജോൺ , ജയൻ കുന്നേൽ , ജോൺ ബാബു , ഷീബ മാത്യു
എന്നിവർ പ്രസംഗിച്ചു.

നിയമസഭ സ്ഥാനാർത്ഥികളായ
ടി ജെ വിനോദ്, സാബു ജോർജ്, വി കെ അബ്ദുൽ ഗഫൂർ എന്നിവർ മാനേജിംഗ് കൗൺസിൽ യോഗത്തിൽ എത്തി ഭാരവാഹികളുമായി സംസാരിക്കുകയും പിന്തുണ അഭ്യർത്ഥിക്കുകയും ചെയ്തു.

ജസ്റ്റിസ്‌ ജെ ബി കോശി കമ്മീഷൻ റിപ്പോർട്ട്‌ സമയബന്ധിതമായി , കൂടിയാലോചനയിലൂടെ , മുൻഗണന ക്രമത്തിൽ നടപ്പിലാക്കുന്നതിനായി കെ.എൽ.സി.എ യുടെ നേതൃത്വത്തിൽ
ജാഗ്രത സമിതി രൂപീകരിച്ചു.
അടുത്ത മൂന്ന് വർഷത്തെ പ്രവർത്തന രൂപരേഖ സംസ്ഥാന മാനേജിങ് കൗൺസിൽ ചർച്ച ചെയ്തു. സംഘടനയുടെ പുതിയ ഫോറം കൺവീനർമാരെ മാനേജിങ് കൗൺസിൽ യോഗം തെരഞ്ഞെടുത്തു .

 

സുൽത്താൻപേട്ട് രൂപത മഹാജൂബിലി സമാപന ആഘോഷം-സമുദായ നേതാക്കൾ പങ്കെടുക്കും

ഡിസംബർ 28ന് നടക്കുന്ന സുൽത്താൻപേട്ട് രൂപത മഹാ ജൂബിലി സമാപന ആഘോഷങ്ങളിൽ സമുദായ നേതാക്കൾ പങ്കെടുക്കും. KRLCC വൈസ് പ്രസിഡൻറ്…
27Dec

അസഹിഷ്ണുത മൂലമുള്ള അക്രമ സംഭവങ്ങളെ എക്കാലത്തും തിരിച്ചറിയുന്നവരാണ് ക്രൈസ്തവർ: കെ എൽ സി എ

| KERALA LATIN CATHOLIC ASSOCIATION | Press Release 27.12.25 അസഹിഷ്ണുത മൂലമുള്ള അക്രമ സംഭവങ്ങളെ എക്കാലത്തും തിരിച്ചറിയുന്നവരാണ്…

Leave a Reply

Your email address will not be published. Required fields are marked *

This field is required.

This field is required.