06Jul

ഫാ. സ്റ്റാൻ സ്വാമി പാവങ്ങൾക്കായി എരിഞ്ഞസ്തമിച്ച നീതിസൂര്യൻ: ബിഷപ് ഡോ. ഡെന്നീസ് കുറുപ്പശ്ശേരി

കണ്ണൂർ: ജനാധിപത്യ മുലൃങ്ങൾക്കും മനുഷ്യാവകാശങ്ങൾക്കുമായി എരിഞ്ഞസ്തമിച്ച നീതിസൂര്യനാണ് ഫാ. സ്റ്റാൻസ്വാമിയുടേതെന്ന് കണ്ണൂർ രൂപത സഹായമെത്രാൻ ഡോ. ഡെന്നീസ് കുറുപ്പശ്ശേരി. കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ (കെ.എൽ.സി.എ.) കണ്ണൂർ രുപത സമിതിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഫാ. സ്റ്റാൻ സ്വാമി അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അധസ്ഥിതർക്കും പാവപ്പെട്ടവർക്കുമായി പൊരുതിപൊലിഞ്ഞ ആ മഹാ ത്യാഗി നന്മനിറഞ്ഞ മനുഷ്യമനസുകളിൽ എന്നും നീതിസൂര്യനായി ജ്വലിച്ചു നിൽക്കുമെന്നും ബിഷപ് പറഞ്ഞു.
കെ.എൽ.സി.എ. കണ്ണൂർ രൂപത പ്രസിഡൻ്റ് ഗോഡ്സെൻ ഡിക്രുസ് അധൃക്ഷത വഹിച്ചു. ഫാ. ജിനോ ചക്കാലക്കൽ, മുൻ സംസ്ഥാന പ്രസിഡൻ്റ് ആൻ്റണി നൊറോണ, സംസ്ഥാന സെക്രട്ടറി ജോൺ ബാബു, രൂപത ജനറൽ സെക്രട്ടറി ശ്രീജൻ ഫ്രാൻസിസ്, കെ എച്ച് ജോൺ,ജോൺസൺ ഫെർണാണ്ടസ്, സെഡ്രിക്ക് സൈമൺ, പ്രീത സ്റ്റാൻലി, ലെസ്ലി ഫെർണാണ്ടസ്, ജിജി ആന്റണി, എലിസബത്ത് കുന്നോത്ത്,ഹെൻട്രി തയ്യിൽ എന്നിവർ സംസാരിച്ചു.

Photo : കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ കണ്ണൂരിൽ സംഘടിപ്പിച്ച ഫാ. സ്റ്റാൻ സ്വാമി അനുസ്മരണച്ചടങ്ങിൽ കണ്ണൂർ രുപത സഹായ മെത്രാൻ ഡോ. ഡെന്നീസ് കുറപ്പശ്ശേരിയുടെ നേതൃത്വത്തിൽ ഛായാചിത്രത്തിൽ പുഷ്പാർച്ചന നടത്തുന്നു.

 

Antony Noronha
9447690755

19Mar

കേരള ലാറ്റിൻ കാത്തലിക്ക് അസോസിയേഷൻ (കെ.എൽ.സി.എ) സംസ്ഥാന ഭാരവാഹികളുടെ സത്യപ്രതിജ്ഞ മാർച്ച് 20ന്

കേരള ലാറ്റിൻ കാത്തലിക്ക് അസോസിയേഷൻ (കെ.എൽ.സി.എ) സംസ്ഥാന ഭാരവാഹികളുടെ സത്യപ്രതിജ്ഞ മാർച്ച് 20ന് എറണാകുളത്ത് കൊച്ചി : കേരള ലാറ്റിൻ…

സുൽത്താൻപേട്ട് രൂപത മഹാജൂബിലി സമാപന ആഘോഷം-സമുദായ നേതാക്കൾ പങ്കെടുക്കും

ഡിസംബർ 28ന് നടക്കുന്ന സുൽത്താൻപേട്ട് രൂപത മഹാ ജൂബിലി സമാപന ആഘോഷങ്ങളിൽ സമുദായ നേതാക്കൾ പങ്കെടുക്കും. KRLCC വൈസ് പ്രസിഡൻറ്…

Leave a Reply

Your email address will not be published. Required fields are marked *

This field is required.

This field is required.