08Mar

സർക്കാർ മദ്യനയംതിരുത്തേണ്ടിവരും കെ.എൽ.സി.എ.

കൊച്ചി: സർക്കാരിൻ്റെ തെറ്റായ മദ്യനയത്തിനെതിരെയും നിർലോഭം വർദ്ധിപ്പിച്ച ബാർ ലൈസൻസുകൾക്കെതിരെയും ബീവറേജ് ശാലകൾക്ക് നീട്ടിക്കൊടുത്ത പ്രവർത്തന സമയത്തിനെതിരെയും പനങ്ങാട് സെൻ്റ് ആൻ്റണീസ് പള്ളിയങ്കണത്തിൽ സംഘടിപ്പിച്ച പ്രതിഷേധാഗ്നിയിൽ നൂറുകണക്കിനാളുകൾ പങ്കെടുത്തു.

മദ്യത്തിനും ലഹരിക്കുമെതിരെയുള്ള സർക്കാർ ഉണ്ടാകണമെന്നും സർക്കാരിൻ്റെ തെറ്റായ മദ്യനയംതിരുത്തണമെന്നും മുഖ്യപ്രഭാഷണം നടത്തിയ കെ.എൽ.സി.എ. സംസ്ഥാന ജനറൽ സെക്രട്ടറി ശ്രീ. ബിജു ജോസി കരുമാഞ്ചേരി ആവശ്യപ്പെട്ടു.

സഭ ആഹ്വാനം ചെയ്ത ലഹരി വിരുദ്ധഞായറാ ചരണത്തിൻ്റെ ഇടയലേഖനം ദിവ്യബലി മദ്ധ്യേ വായിക്കുകയും പ്രതീകാത്മകമായി മദ്യകുപ്പി കത്തിച്ചു കൊണ്ട് വികാരി ഫാദർ ആൻ്റണി ജിബിൻ കൈ മലേത്ത് പ്രതിഷേധാഗ്നി ഉദ്ഘാടനം ചെയ്തു.
വിൻസ് പെരിഞ്ചേരി, ആൻ്റണികന്നിപ്പറമ്പിൽ, ഐ.എം. ആൻ്റണി, ജോസ് കൊച്ചുപറമ്പിൽ, ലീലാമ്മ ആൽബർട്ട്, ജിമ്മി കേളന്തറ, സ്മിത ജോബ്, ക്രിസൻ്റീന വിൻസെൻ്റ്, ബർത്തലോമിയോ, മിനി ആൻ്റി പ്പോൾ തുടങ്ങിയവർ സംസാരിച്ചു.

21Apr

മണ്ണെണ്ണ വില വർദ്ധനവ് അടിയന്തരമായി പിൻവലിക്കുക: കേരള ലാറ്റിൻ കാത്തലിക്ക് അസോസിയേഷൻ

മണ്ണെണ്ണ വില വർദ്ധനവ് അടിയന്തരമായി പിൻവലിക്കുക: കേരള ലാറ്റിൻ കാത്തലിക്ക് അസോസിയേഷൻ കൊച്ചി : മത്സ്യബന്ധന യാനങ്ങൾക്കുള്ള മണ്ണെണ്ണവില കുത്തനെ…

ജെ ബി കോശി കമ്മീഷൻ റിപ്പോർട്ട് പുറത്തുവിടണം- ആദ്യ കൺവെൻഷൻ ജനുവരി 18ന് കോഴിക്കോട്

ജെ ബി കോശി കമ്മീഷൻ റിപ്പോർട്ട് പുറത്തുവിടണം സംസ്ഥാന വ്യാപകമായി കൺവെൻഷനുകൾ ആരംഭിച്ച് കെഎൽസിഎ ആദ്യ കൺവെൻഷൻ ജനുവരി 18ന്…

Leave a Reply

Your email address will not be published. Required fields are marked *

This field is required.

This field is required.