12May

ലത്തീൻ സമുദായത്തിന്റെ കാവൽ ഭടന്മാരാണ് കെഎൽസിഎ പ്രവർത്തകർ : അഡ്വ.ഷെറി ജെ തോമസ്

കൊച്ചി:ലത്തീൻ സമുദായത്തിന് അർഹമായ അവകാശങ്ങൾ യഥാസമയം ലഭ്യമാകുന്നുണ്ടോ എന്ന് ഉറപ്പുവരുത്തേണ്ട കാവൽക്കാരാണ് കെഎൽസിഎ പ്രവർത്തകരെന്ന് സംസ്ഥാന പ്രസിഡൻ്റ് അഡ്വ.ഷെറി ജെ തോമസ് പറഞ്ഞു.
കെഎൽസിഎ വരാപ്പുഴ
അതിരൂപത യൂണിറ്റ് ഭാരവാഹികളുടെ അർദ്ധവാർഷിക സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അധികാരത്തിൽ പങ്കാളിത്തത്തിൻ്റെ
ഭാഗമായി ഒരു പൗരന് ലഭിക്കേണ്ട ചില അവകാശങ്ങളുണ്ട്. അത് നിഷേധിക്കപ്പെടാനുള്ള സാഹചര്യം അനുവദിക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എറണാകുളം സോഷ്യൽ സർവീസ് സൊസൈറ്റി ഓഡിറ്റോറിയത്തിൽ നടന്ന സംഗമത്തിൽ അതിരൂപത പ്രസിഡൻറ് റോയ് ഡിക്കൂഞ്ഞ അധ്യക്ഷത വഹിച്ചു.ആധ്യാത്മിക ഉപദേഷ്ടാവ് ഫാ.മാർട്ടിൻ തൈപ്പറമ്പിൽ അനുഗ്രഹ പ്രഭാഷണം നടത്തി. മാതൃദിനത്തോടനുബ
ന്ധിച്ച് സംഗമത്തിൽ പങ്കെടുത്ത അമ്മമാരെ അതിരൂപതാ സമിതിക്ക് വേണ്ടി ഫാ.മാർട്ടിൻ തൈപ്പറമ്പിൽ ആദരിച്ചു.
സംസ്ഥാന വൈസ് പ്രസിഡൻറ് സിജെ പോൾ ആശംസകൾ അർപ്പിച്ചു. അതിരൂപത ജനറൽ സെക്രട്ടറി റോയ് പാളയത്തിൽ പ്രവർത്തന അവലോകനവും തുടർ പദ്ധതികളുടെ അവതരണവും സംഘടനയുടെ ത്രൈമാസ പദ്ധതി ആസൂത്രണവും
നടത്തി.

എറണാകുളം എം എൽഎ യായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ട
ടി ജെ വിനോദിനെ അതിരൂപത പ്രസിഡൻറ് റോയ് ഡിക്കൂഞ്ഞ പൊന്നാടയണിയിച്ച് ആദരിച്ചു.സംസ്ഥാന സമിതിക്ക് വേണ്ടി അഡ്വ.ഷെറി ജെ തോമസ്, വൈസ് പ്രസിഡൻ്റ് സി ജെ പോൾ എന്നിവരും പൊന്നാടയണിയിച്ചു.ജെ ബി കോശി കമ്മീഷൻ റിപ്പോർട്ട് പൂർണമായി നടപ്പിലാക്കുവാനും കൊച്ചിൻ യൂണിവേഴ്സിറ്റി എൽ എം പൈലി ചെയർ യാഥാർത്ഥ്യമാക്കുവാനും ആവശ്യമായ നടപടികൾ ത്വരിതഗതിയിൽ ആക്കുവാൻ ടി ജെ വിനോദിനോട് യോഗം അഭ്യർത്ഥിച്ചു.
യോഗത്തെ അഭിസംബോധന ചെയ്ത് പ്രസംഗിച്ച ടി ജെ വിനോദ് KLCA യും ലത്തീൻ സമുദായവും നൽകിയ പിന്തുണയ്ക്ക് നന്ദി അറിയിക്കുകയും കെഎൽസിഎ യുടെ ആവശ്യങ്ങൾ അനുഭാവപൂർവ്വം പരിഗണിക്കും എന്ന് വാഗ്ദാനം ചെയ്തു.
വൈസ് പ്രസിഡൻ്റ്
എം എൻ ജോസഫ്, ട്രഷറർ എൻ ജെ പൗലോസ് , സെക്രട്ടറി നിക്സൺ വേണാട്ട് എന്നിവർ പ്രസംഗിച്ചു.

ഭാരവാഹികളായ ബാബു ആൻ്റണി, ഡോ.സൈമൺ
കൂമ്പേൽ,അഡ്വ.കെ എസ് ജിജോ,സരിത ബിജു,ബിജു വർഗീസ്,
സിബി ജോയ്, ജോബി വർഗീസ്, സോണിയ ബിനു എന്നിവർ നേതൃത്വം നൽകി.നൂറിൽ പരം യൂണിറ്റ് ഭാരവാഹികൾ സംഗമത്തിൽ പങ്കെടുത്തു.

ലോകത്തെവിടെയിരുന്നും ഇനി സമുദായ പ്രവർത്തനങ്ങളിൽ പങ്കാളിയാകാം…

ലോകത്തെവിടെയിരുന്നും ഇനി സമുദായ പ്രവർത്തനങ്ങളിൽ പങ്കാളിയാകാം... ലോകത്തിൻറെ ഏതു കോണിൽ നിന്നും ഇനി കെഎൽസിഎ ഓൺലൈൻ https://klcaonline.in/klca-registration/ അംഗത്വം എടുക്കാം…

ജെ ബി കോശി കമ്മീഷൻ ശുപാർശകൾ നടപ്പിലാക്കണമെന്ന ആവശ്യവുമായി കെഎൽസിഎ പ്രക്ഷോഭത്തിലേക്ക്

ജെ ബി കോശി കമ്മീഷൻ ശുപാർശകൾ നടപ്പിലാക്കണമെന്ന ആവശ്യവുമായി കെഎൽസിഎ പ്രക്ഷോഭത്തിലേക്ക് കൊച്ചി: കേരളത്തിൽ ക്രൈസ്തവരുടെ പിന്നാക്കാവസ്ഥ പഠിക്കാൻ നിയമിക്കപ്പെട്ട…

Leave a Reply

Your email address will not be published. Required fields are marked *

This field is required.

This field is required.