15Mar

വെള്ളിമാട്കുന്ന് ഹോളി റെടീമേഴ്‌സ് ദേവാലയത്തിൽ കെഎൽസിഎ സംസ്ഥാന, രൂപത, മേഖല നേതാക്കളെ ആദരിച്ചു.
കോഴിക്കോട് മേരിക്കുന്നു ഹോളി റെഡിമേഴ്‌സ് ദേവാലയത്തിൽ ചേർന്ന കെഎൽസിഎ യോഗം റവ. ഫാ. റെനി റോഡ്രിഗസ് ഉൽഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ്‌ വിൻസെന്റ് അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ്‌ ആയി തിരഞ്ഞെടുക്കപ്പെട്ട നൈജു അറക്കൽ, അതി രൂപത പ്രസിഡന്റ്‌ ബിനു എഡ്വേഡ്, സംസ്ഥാന മാനേജിങ് കൌൺസിൽ മെമ്പർ പ്രകാശ് പീറ്റർ, മേഖല ജനറൽ സെക്രട്ടറി മാക്സ്വെൽ ടൈറ്റ്‌സ് തുടങ്ങിയവരെ യോഗം ആദരിച്ചു. തുടർന്ന് നടത്തിയ പ്രസംഗങ്ങളിൽ ജെബി കോശി കമ്മീഷനെ കുറിച്ചും, സമുദായ സർട്ടിഫിക്കറ്റ് ബന്ധപ്പെട്ട വിഷയങ്ങളിൽ ചർച്ചകൾ നടത്തി. മാർച്ച്‌ 22 നടക്കാൻ പോകുന്ന സ്ഥാപക ദിനത്തെ പറ്റി ചർച്ച ചെയ്യുകയും ചെയ്തു. സംസ്ഥാന വൈസ് പ്രസിഡന്റ്‌ നൈ ജു, രൂപത പ്രസിഡന്റ്‌ ബിനു എഡ്വേഡ്, പ്രകാശ് പീറ്റർ, മാക്സ്വെൽ ടൈറ്റ്‌സ് തുടങ്ങിയവർ പ്രസംഗിച്ചു. പാരിഷ് സെക്രട്ടറി ജോസഫ് റെബേല്ലോ സ്വാഗതവും, സേവിയർ പി. ജെ. നന്ദിയും പറഞ്ഞു

30Apr

KLCA STATE CIRCULAR 2-2026

പുതിയ ഭാരവാഹികളുടെ വിവരങ്ങളും ചുമതലകളും ഉൾപ്പെടുന്ന സർക്കുലർ. KLCA STATE CIRCULAR 2-2026

കോശി കമ്മീഷൻ റിപ്പോർട്ട് പ്രകാരമുള്ള 284 ശുപാർശകളിൽ നടപ്പിലാക്കിയവ ഏത് ?

ജെ ബി കോശി കമ്മീഷൻ - റിപ്പോർട്ടിൽ പറയുന്നതിൽ നടപ്പിലാക്കിയ ശുപാർശകൾ ഏത് ? ശുപാർശകൾ സമയബന്ധിതമായി കൂടിയാലോചനകളിലൂടെ മുൻഗണനാ…

Leave a Reply

Your email address will not be published. Required fields are marked *

This field is required.

This field is required.