20Apr

വരാപ്പുഴ അതിരൂപത കളമശ്ശേരി വിശുദ്ധ പത്താം ഇടവക കെ എൽ സി എ യുടെ നേതൃത്വത്തിൽ കരിയർ ഗൈഡൻസ് & ആപ്റ്റിറ്റ്യൂഡ് ടെസ്റ്റിങ് സെമിനാർ നടത്തി. പ്രസിഡൻ്റ് അഡ്വ.ജോസഫ് ചേലക്കാടിന്റെ അധ്യക്ഷതയിൽ ആരംഭിച്ച സെമിനാർ,വരാപ്പുഴ അതിരൂപത വൈസ് പ്രസിഡന്റ് ഡോ. സൈമൺ കൂമ്പയിൽ ഉദ്ഘാടനം ചെയ്തു. ഇടവക വികാരി ഫാ. ജോർജ് കുറുപ്പത്തിൻ്റെ സാന്നിധ്യത്തിൽ സെന്റ് ബ്രിജിറ്റ് കോൺവെന്റ് മദർ സുപ്പീരിയർ Sr.അനു, Rev. Sr. ഫെലീസിറ്റ, അതിരൂപത വൈസ് പ്രസിഡന്റ് ഫില്ലി കാനപ്പിള്ളി,മേഖല സെക്രട്ടറി ബാബു കൊച്ചു വീട്ടിൽ ഇടവക വിദ്യാഭ്യാസ ഫോറം കോർഡിനേറ്റർ അനഘ സാജു, അൽമായ ശുശ്രൂഷ കോഡിനേറ്റർ റോസമ്മ ജോർജ് എന്നിവർ ആശംസകൾ നേർന്നു.അതിരൂപത പ്രോഗ്രാം കോഡിനേറ്ററും
വരാപ്പുഴ അതിരൂപതാ വൈസ് പ്രസിഡന്റുമായ ശ്രീ.ബാബു ആന്റണി റിസോഴ്സ് പേഴ്സൺ ശ്രീമതി. സരിത ബാവേലിലിനെ പരിചയപ്പെടുത്തി.
കെ എൽ സി എ അതിരൂപത വിദ്യാഭ്യാസ ഫോറത്തിന്റെ കീഴിൽ നടത്തിവരുന്ന കരിയർ ഗൈഡൻസ് സെമിനാർ പ്രോഗ്രാം കുട്ടികൾക്കും മാതാപിതാക്കൾക്കും ഒരുപോലെ പ്രയോജനപ്രദമായിരുന്നു.
കുട്ടികളുടെ അഭിരുചിക്കനുസരിച്ച് എങ്ങനെ നല്ല കോഴ്സ് തിരഞ്ഞെടുക്കാമെന്നും, സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് കൂടി പ്രയോജനകരമായ വിധത്തിൽ വളരെ ലളിതമായും എന്നാൽ ശാസ്ത്രീയമായും ശ്രീമതി സരിത അവതരിപ്പിച്ചു.
വിവിധ സ്കോളർഷിപ്പുകളെ കുറിച്ചും പരാമർശിക്കുകയുണ്ടായി
സെമിനാറിൽ നിന്നും പുതിയതായി ധാരാളം അറിവുകൾ ലഭിച്ചുവെന്ന് വിദ്യാർത്ഥികളും മാതാപിതാക്കളും ഒരുപോലെ സാക്ഷ്യപ്പെടുത്തി. ഭാവിയിൽ തൊഴിൽ രംഗത്ത് ഉണ്ടാകാനിടയുള്ള സാധ്യതകളെക്കുറിച്ച് ശ്രീമതി സരിത വിശദീകരിച്ചു. 60 – ഓളം വിദ്യാർത്ഥികളും 26 മാതാപിതാക്കളും പങ്കെടുത്തു. നമ്മുടെ സമുദായത്തിന്റെ ഉന്നമനത്തിനായി
ഇതുപോലുള്ള സെമിനാറുകൾ സംഘടിപ്പിക്കുന്ന അതിരൂപത കെ എൽ സി എ യെ മാതാപിതാക്കൾ പ്രത്യേകം അഭിനന്ദിച്ചു.
കെ എൽ സി എ പത്താം പീയൂസ് ഇടവക യൂണിറ്റ് സെക്രട്ടറി ജെസ്സി പീറ്റർ ഏവർക്കും നന്ദി പറഞ്ഞു.

വരാപ്പുഴ അതിരൂപത – വൈപ്പിൻ നിയോജകമണ്ഡലം പെരുമ്പിള്ളി കണ്‍വെന്‍ഷൻ പ്രാദേശിക വിഷയങ്ങളും ഉയർത്തുന്നു….

വരാപ്പുഴ അതിരൂപത - വൈപ്പിൻ നിയോജകമണ്ഡലം പെരുമ്പിള്ളി കണ്‍വെന്‍ഷൻ പ്രാദേശിക വിഷയങ്ങളും ഉയർത്തുന്നു.... CRZ-20m_ മീറ്റര്‍ ദൂരപരിധി യാഥാര്‍ത്ഥ്യമാക്കുക. -ഷെറി…

സമുദായം എന്ന നിലയിലുളള ഭരണഘടനാപരമായ അവകാശം സംരക്ഷിക്കാൻ ഏവരും സമുദായ സംഘടനയിൽ അണിചേരണം – അഡ്വ ഷെറി ജെ തോമസ്

70 വയസ് കഴിഞ്ഞ പ്രവാസികളെ ആദരിക്കുന്ന കെഎൽസിഎ കൊല്ലം കോയിവിള സമ്മേളനം സംസ്ഥാന പ്രസിഡൻ് അഡ്വ. ഷെറി ജെ. തോമസ്…

ക്രൈസ്തവ പീഡനങ്ങൾക്കെതിരെ കെ.എൽ.സി.എ. വരാപ്പുഴ അതിരൂപത പ്രതിഷേധ റാലിയും ധർണ്ണയും നടത്തി

Press Release ക്രൈസ്തവ പീഡനങ്ങൾക്കെതിരെ കെ.എൽ.സി.എ. വരാപ്പുഴ അതിരൂപത പ്രതിഷേധ റാലിയും ധർണ്ണയും നടത്തി. കൊച്ചി:ക്രിസ്തുമസ് നാളുകളിൽ ആസാം,ഛത്തീസ്ഗഡ്,മധ്യപ്രദേശ്,ഉത്തർപ്രദേശ് ജാർഖണ്ഡ്…

Leave a Reply

Your email address will not be published. Required fields are marked *

This field is required.

This field is required.