19Mar

കേരള ലാറ്റിൻ കാത്തലിക്ക് അസോസിയേഷൻ (കെ.എൽ.സി.എ) സംസ്ഥാന ഭാരവാഹികളുടെ സത്യപ്രതിജ്ഞ മാർച്ച് 20ന് എറണാകുളത്ത്

കൊച്ചി : കേരള ലാറ്റിൻ കാത്തലിക്ക് അസോസിയേഷൻ (കെ.എൽ.സി.എ) യുടെ സംസ്ഥാന മാനേജിങ് കൗൺസിൽ അംഗങ്ങൾ 20.3.26 ന് സത്യപ്രതിജ്ഞ ചെയ്തു അധികാരം ഏൽക്കും. എറണാകുളത്ത് കച്ചേരിപടി അശീർഭവനിൽ രാവിലെ 11 ന് ചേരുന്ന സത്യപ്രതിജ്ഞ ചടങ്ങിൽ വരാപ്പുഴ അതിരൂപത മെത്രപൊലീത്ത ഡോ ജോസഫ് കളത്തിപറമ്പിൽ സത്യവാചകം ചൊല്ലി കൊടുക്കും. കെ.എൽ.സി.എ സംസ്ഥാന പ്രസിഡന്റ്‌ അഡ്വ ഷെറി ജെ തോമസ് അധ്യക്ഷത വഹിയ്ക്കും . കേരള റീജിയണൽ ലാറ്റിൻ കാത്തലിക്ക് കൗൺസിൽ വൈസ് പ്രസിഡന്റ്‌ ലത്തീൻ സഭയുടെ വ്യക്താവ് ജോസഫ് ജൂഡ് , ഫാ വിൻസൻറ് വാരിയത്ത്, ജോയി ഗോതുരുത്ത്, കെഎൽസി ഡബ്ലിയുഎ പ്രസിഡൻറ് റാണി പ്രദീപ്  എന്നിവർ  പങ്കെടുക്കും.

ജസ്റ്റിസ്‌ ജെ ബി കോശി കമ്മീഷൻ റിപ്പോർട്ട്‌ സമയബന്ധിതമായി , കൂടിയാലോചനയിലൂടെ , മുൻഗണന ക്രമത്തിൽ നടപ്പിലാക്കുന്നതിനു കേരള ലാറ്റിൻ കാത്തലിക്ക് അസോസിയേഷൻ സംസ്ഥാന അടിസ്ഥാനത്തിൽ ജാഗ്രത സമിതി രൂപീകരിയ്ക്കും.
അടുത്ത മൂന്ന് വർഷത്തെ പ്രവർത്തന രൂപരേഖ സംസ്ഥാന മാനേജിങ് കൗൺസിൽ ചർച്ച ചെയ്യും . ആസന്നമായ നിയമസഭ തെരഞ്ഞെടുപ്പിൽ സമുദായ സംഘടനയായ കെ.എൽ.സി.എ കൈ കൊള്ളേണ്ട നിലപാടിനെ കുറിച്ച് യോഗം ചർച്ച ചെയ്യും . രാവിലെ പത്തര മണിയ്ക്ക് തുടങ്ങുന്ന യോഗം വൈകുന്നേരം നാല് മണിയ്ക്ക് അവസാനിക്കും

@Kerala Latin Catholic Association |

ക്രൈസ്തവ പീഡനങ്ങൾക്കെതിരെ കെ.എൽ.സി.എ. വരാപ്പുഴ അതിരൂപത പ്രതിഷേധ റാലിയും ധർണ്ണയും നടത്തി

Press Release ക്രൈസ്തവ പീഡനങ്ങൾക്കെതിരെ കെ.എൽ.സി.എ. വരാപ്പുഴ അതിരൂപത പ്രതിഷേധ റാലിയും ധർണ്ണയും നടത്തി. കൊച്ചി:ക്രിസ്തുമസ് നാളുകളിൽ ആസാം,ഛത്തീസ്ഗഡ്,മധ്യപ്രദേശ്,ഉത്തർപ്രദേശ് ജാർഖണ്ഡ്…

മാതാപിതാക്കളിൽ ഒരാൾ മാത്രം OBC ആണെങ്കിലും നോൺ ക്രിമിലെയർ സർട്ടിഫിക്കറ്റ് ലഭിക്കുമോ ?

മാതാപിതാക്കളിൽ ഒരാൾ മാത്രം ഒബിസി ആണെങ്കിലും കുട്ടികൾ ജനിച്ച ജീവിച്ചു വരുന്നത് OBC വിഭാഗത്തിലാണ് എന്ന് തെളിയിക്കാൻ കഴിഞ്ഞാൽ കുട്ടികൾക്ക്…

Leave a Reply

Your email address will not be published. Required fields are marked *

This field is required.

This field is required.