23May

മത്സ്യ മേഖലയുടെയും മത്സ്യത്തൊഴിലാളികളുടെയും സമ്പൂർണ്ണ ക്ഷേമം ഉറപ്പുവരുത്താൻ ഫിഷറീസ് മന്ത്രിക്ക് എല്ലാവിധ സഹകരണവും നൽകുമെന്ന് കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ. കേരളത്തിൽ ഫിഷറീസ് മന്ത്രാലയം കൈകാര്യം ചെയ്യുന്ന മന്ത്രി അബ്ദുൽ ഗഫൂറിന് ഈ മേഖലയിൽ ഫലപ്രദമായ പ്രവർത്തനങ്ങൾ നടത്താൻ കെഎൽസിഎ ആവശ്യമായ എല്ലാ പിന്തുണയും നൽകുമെന്നും സംസ്ഥാന ഭാരവാഹികൾ.

മത്സ്യത്തൊഴിലാളികളുടെ ജീവിതം മെച്ചപ്പെടുത്താൻ, അവരുടെ സാമൂഹിക സാമ്പത്തിക സുരക്ഷ ഉറപ്പാക്കാൻ നൂതന സാങ്കേതികവിദ്യ സംബന്ധിച്ചും, വിപണന ശൃംഖല സംബന്ധിച്ചും സുരക്ഷാ സംവിധാനങ്ങൾ സംബന്ധിച്ചും ക്രിയാത്മകമായ ഇടപെടലുകൾ ഉണ്ടാകണം.

മത്സ്യ മേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കും കൃത്യമായ പങ്കുവഹിക്കാൻ ഉണ്ട്. ഫിഷറീസ് വകുപ്പും തദ്ദേശ ഭരണകൂടവും ഒരുമിച്ച് പ്രവർത്തിച്ച് ആ കാര്യം നിർവഹിക്കണം. അടിസ്ഥാന സൗകര്യ വികസനത്തിനായി കൂടുതൽ ലാൻഡിങ് സെൻററുകൾ ഫിഷ് മാർക്കറ്റുകൾ ഐസ് പ്ലാന്റുകൾ എന്നിവയുടെ നിർമ്മാണവും പരിപാലനവും ഉണ്ടാകണം.

ഉൾനാടൻ മത്സ്യബന്ധന മേഖലയിൽ ഉൾപ്പെടെ കൃത്യമായ ഇടപെടലുകൾ ഉണ്ടാകേണ്ടതുണ്ട്. ജലാശയങ്ങളുടെ പരിപാലനവും നൂതന കൃഷി രീതികളും മത്സ്യക്കുഞ്ഞുങ്ങളുടെ വിതരണവും ഈ മേഖലയിൽ കാര്യക്ഷമമായി നടപ്പിലാക്കിയാൽ നിരവധി ആളുകൾക്ക് ഗുണകരമാകും.

കഴിഞ്ഞ സർക്കാർ കൊണ്ടുവന്ന നിയമഭേദഗതികളിലൂടെ വർദ്ധിച്ച പിഴ ഈടാക്കുന്ന ഭേദഗതികളും മത്സ്യത്തൊഴിലാളികൾക്ക് ദ്രോഹകരമായ ചില വകുപ്പുകളും എതിർക്കപ്പെടേണ്ടതാണ്. രാസമാലിന്യങ്ങൾ മൂലം ഉണ്ടാകുന്ന മത്സ്യക്കുരുതി ഉൾപ്പെടെയുള്ള വിഷയങ്ങളിൽ മത്സ്യ മേഖലയ്ക്ക് അനുകൂലമായ നടപടികൾ പ്രതീക്ഷിക്കുന്നു എന്നും കെ എൽ സി എ സംസ്ഥാന പ്രസിഡണ്ട് ഷെറി ജെ തോമസ് ജനറൽ സെക്രട്ടറി ബിജു ജോസി എന്നിവർ പറഞ്ഞു.

സമുദായ പ്രവർത്തനത്തിൽ പങ്കാളിയാകണം; കരുതിയിരിക്കാന്‍ അവര്‍ക്കു കരുത്തു പകരണം

സമുദായ പ്രവർത്തനത്തിൽ പങ്കാളിയാകണം; കരുതിയിരിക്കാന്‍ അവര്‍ക്കു കരുത്തു പകരണം മതേതരത്വം എന്ന തത്വം ഭരണഘടനയില്‍ എഴുതിചേര്‍ത്ത രാജ്യമാണ് ഇന്ത്യ.  ഇന്ത്യയുടെ…

കേരള ലത്തീൻ കത്തോലിക്കാ സഭയുടെ സമുദായ സംഘടന കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ മുഖപത്രം – മെയ് 2026

വായിക്കാൻ ഈ ലിങ്ക് ഓപ്പൺ ചെയ്യുക https://acrobat.adobe.com/id/urn:aaid:sc:AP:7b40eae1-3ca8-42d7-a96f-8312c9cccc81 കേരള ലത്തീൻ കത്തോലിക്കാ സഭയുടെ സമുദായ സംഘടന കേരള ലാറ്റിൻ കാത്തലിക്…

വരാപ്പുഴ അതിരൂപത കെഎൽസിഎയുടെ നേതൃത്വത്തിൽ പ്രതിഷേധ ജാഥയും യോഗവും ഇന്ന് വൈകുന്നേരം

ക്രിസ്തുമസ് നാളുകളിലെ ക്രൈസ്തവ പീഡനത്തിനെതിരെ പ്രതിഷേധം - ഇന്ന് വൈകുന്നേരം ആറിന് വരാപ്പുഴ അതിരൂപത കെഎൽസിഎ ഓഫീസിൽ നിന്നും പ്രകടനവും…

Leave a Reply

Your email address will not be published. Required fields are marked *

This field is required.

This field is required.