01Mar

ജെ ബി കോശി കമ്മീഷൻ – റിപ്പോർട്ടിൽ പറയുന്നതിൽ നടപ്പിലാക്കിയ ശുപാർശകൾ ഏത് ?

ശുപാർശകൾ സമയബന്ധിതമായി കൂടിയാലോചനകളിലൂടെ മുൻഗണനാ അടിസ്ഥാനത്തിൽ നടപ്പിലാക്കുന്നുവെന്ന് ഉറപ്പുവരുത്താൻ ജാഗ്രതാ സമിതി രൂപീകരണവും പ്രഖ്യാപനവും 2026 മാർച്ച് 9ന് തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിനു മുന്നിൽ

_അഡ്വ. ഷെറി ജെ തോമസ്, പ്രസിഡൻറ്, കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ_

ക്രൈസ്തവരുടെ പിന്നാക്കാവസ്ഥ പഠിക്കുന്നതിനു വേണ്ടി നിയോഗിക്കപ്പെട്ട ജസ്റ്റിസ് ജെബി കോശി കമ്മീഷൻ റിപ്പോർട്ട് 2023 മെയ് മാസം സർക്കാരിന് സമർപ്പിച്ചിരുന്നു. 2023 ൽ തന്നെ വിവിധ വകുപ്പുകൾക്കായി അത് സംബന്ധിച്ച നിർദ്ദേശങ്ങൾ നൽകാൻ സർക്കാർ അനൗദ്യോഗിക കത്ത് പുറത്തിറക്കിയിരുന്നു. പിന്നീട് കഴിഞ്ഞദിവസം അത് ക്യാബിനറ്റിൽ വയ്ക്കുകയും കോശി കമ്മീഷൻ റിപ്പോർട്ട് 2026 ഫെബ്രുവരി 28ന് പുറത്ത് വിടുകയും ചെയ്തു.

നിരവധി ശുപാർശകൾ – ഏതാണ്ട് 200 എണ്ണം ഇതിനോടകം നടപ്പിലാക്കി കഴിഞ്ഞു എന്നാണ് സർക്കാർ ഭാഷ്യം. 2026 ഫെബ്രുവരി 28ന് സർക്കാർ വിളിച്ചുചേർത്ത സഭ, സമുദായ പ്രതിനിധികളുടെ യോഗത്തിൽ നടപ്പിലാക്കി എന്ന് പറയുന്ന ശുപാർശകൾ സംബന്ധിച്ച വിവരങ്ങൾ അവതരിപ്പിച്ചിരുന്നു. അത് പിന്നീട് വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും എന്നും അറിയിച്ചിട്ടുണ്ട്.

മുഖ്യമന്ത്രി വിളിച്ചുചേർത്ത യോഗത്തിൽ നടപ്പിലാക്കിയ ശുപാർശകൾ എന്ന് പറഞ്ഞ് അവതരിപ്പിച്ചവയുടെ ഹ്രസ്വവിവരണം ഇതോടൊപ്പം നൽകുന്നു. (പൂർണ്ണമായ വിവരങ്ങൾ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കുമ്പോഴാണ് അറിയാനാവുക) യഥാർത്ഥത്തിൽ ഇവയൊക്കെ കഴിഞ്ഞ കുറെ വർഷങ്ങളായി നടന്നുവരുന്ന പദ്ധതികളുടെ ഭാഗമാണ് എന്ന് അതിൽ തന്നെ പറയുന്നുണ്ട്.

സർക്കാർ നടപ്പിലാക്കി എന്ന് പറയുന്ന ശുപാർശകളിൽ ചിലത് -മുഴുവൻ വിവരങ്ങൾ വെബ്സൈറ്റ് പ്രസിദ്ധീകരിക്കും എന്നാണ് പറഞ്ഞിട്ടുള്ളത്.

തീരദേശ ലൈബ്രറികൾ പ്രതിഭാതീരം നടപ്പിലാക്കി വരുന്നു

പഠന വീടുകൾ സ്ഥാപിക്കുന്നു

മൗലാന ആസാദ് റിസർച്ച് ഫെല്ലോഷിപ്പ് കേന്ദ്രസർക്കാർ നിർത്തലാക്കിയ സാഹചര്യത്തിൽ ഗവേഷകർക്കായി ചീഫ് മിനിസ്റ്റേഴ്സ് സ്കോളർഷിപ്പ്

മത്സ്യത്തൊഴിലാളി വിദ്യാർത്ഥികൾക്കായി വിദ്യാതീരം പദ്ധതി സിവിൽ സർവീസ് പരിശീലനം നൽകിവരുന്നു

സ്നേഹപൂർവ്വം സ്കോളർഷിപ്പ് – മാതാപിതാക്കൾ മരിച്ചുപോയതോ സംരക്ഷിക്കാൻ കഴിയാത്തതോ ആയ കുട്ടികൾക്കായി കേരള സോഷ്യൽ സെക്യൂരിറ്റി മിഷൻ വഴി നടപ്പിലാക്കുന്ന സ്കോളർഷിപ്പ് പദ്ധതി.

ന്യൂനപക്ഷ കോച്ചിംഗ് സെന്ററുകൾ – കേരളത്തിലെ 14 ജില്ലകളിലായി ന്യൂനപക്ഷ യുവജനങ്ങൾക്കായി 24 ‘കോച്ചിംഗ് സെന്റർ ഫോർ മൈനോറിറ്റി യൂത്ത്’ (CCMY) പ്രവർത്തനം.

ഫീസ് ആനുകൂല്യങ്ങൾ -ITC ഫീ റിഇംബേഴ്സ്മെന്റ് (പ്രതിവർഷം ₹10,000), സിവിൽ സർവീസ് കോച്ചിംഗ്, ഹോസ്റ്റൽ ഫീസ് (2016-17) എന്നിവയുടെ വിവരങ്ങൾ.

വിദ്യാഭ്യാസ സഹായവും പ്രവേശന പരീക്ഷാ പരിശീലനവും
ന്യൂനപക്ഷ വിദ്യാർത്ഥികളുടെ ശാക്തീകരണം

മെഡിക്കൽ/എഞ്ചിനീയറിംഗ് കോച്ചിംഗ് – ന്യൂനപക്ഷ വിഭാഗത്തിലെ വിദ്യാർത്ഥികൾക്ക് MBBS, BDS, എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷകൾക്കായി പ്രമുഖ സ്ഥാപനങ്ങൾ വഴി സൗജന്യ പരിശീലനം.
നേട്ടങ്ങൾ – കഴിഞ്ഞ 10 വർഷത്തിനിടയിൽ 104 വിദ്യാർത്ഥികൾക്ക് MBBS പ്രവേശനവും, 124 പേർക്ക് BHMS, BAMS, BVSc തുടങ്ങിയ കോഴ്സുകളിലും പ്രവേശനം ലഭിച്ചു.

സാമ്പത്തിക വിഹിതം – ഈ വിദ്യാഭ്യാസ പദ്ധതികൾക്കായി ഏകദേശം ₹274.13 കോടി രൂപ വിനിയോഗിച്ചു.

പ്രാദേശിക തൊഴിൽ നൈപുണ്യ വികസനം
പ്രാദേശിക കേന്ദ്രങ്ങളും ആധുനികവൽക്കരണവും
ഉപകേന്ദ്രങ്ങൾ – കരുനാഗപ്പള്ളി (കൊല്ലം), അടൂർ (പത്തനംതിട്ട), കട്ടപ്പന (ഇടുക്കി), തൊടുപുഴ, മട്ടാഞ്ചേരി (എറണാകുളം), പൊന്നാനി (മലപ്പുറം), കൽപ്പറ്റ (വയനാട്) എന്നിവിടങ്ങളിൽ പരിശീലന കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നു.

ഡിജിറ്റൽ വർക്ക്ഫോഴ്സ് – ആധുനിക തൊഴിൽ പരിശീലനത്തിനും നിയമനത്തിനുമായി ന്യൂനപക്ഷ കമ്മീഷനും ഡിജിറ്റൽ വർക്ക്ഫോഴ്സ് മാനേജ്മെന്റ് സിസ്റ്റവും (DWMS) തമ്മിലുള്ള സഹകരണം.

സാമ്പത്തിക സഹായവും ക്ഷേമ പെൻഷനുകളും
സാമൂഹിക സുരക്ഷാ വർദ്ധനവ്

ക്ഷേമ പെൻഷനുകൾ – ഓർഫനേജുകളിലും മറ്റും താമസിക്കുന്നവർക്കുള്ള ഗവൺമെന്റ് ഗ്രാന്റ് ₹1,100-ൽ നിന്ന് ₹1,375-ലേക്ക് വർദ്ധിപ്പിച്ചു.

പെൻഷൻ വർദ്ധനവ് -പ്രത്യേക വിഭാഗങ്ങൾക്കുള്ള ക്ഷേമ പെൻഷനുകൾ ₹1,600-ൽ നിന്ന് ₹2,000-ലേക്ക് വർദ്ധിപ്പിച്ചതിന്റെ സൂചനകൾ.

ഭൂമി വിനിയോഗ നയം – സർക്കാർ ഉടമസ്ഥതയിലുള്ള വിദ്യാഭ്യാസ ഭൂമിയുടെ വിനിയോഗം സംബന്ധിച്ച വ്യക്തത.

തീരദേശ-പിന്നോക്ക മേഖലകളിലെ പദ്ധതികൾ
ലക്ഷ്യം കേന്ദ്രീകരിച്ചുള്ള വികസനം

തീരപ്രദേശങ്ങളിലെ ലത്തീൻ ക്രിസ്ത്യാനികൾ ഉൾപ്പെടെയുള്ള ന്യൂനപക്ഷ യുവാക്കൾക്ക് കമ്മീഷൻ ശുപാർശ പ്രകാരം പ്രത്യേക തൊഴിൽ പരിശീലനം.

മത്സര പരീക്ഷകൾ – പിന്നോക്ക-തീരദേശ മേഖലകളിലെ കുട്ടികൾക്കായി UPSC, KPSC, റെയിൽവേ, ബാങ്കിംഗ് പരീക്ഷകൾക്കായി സൗജന്യ പരിശീലനം നൽകുന്നു.

മത്സ്യത്തൊഴിലാളി ക്ഷേമവും അടിസ്ഥാന സൗകര്യങ്ങളും
പ്രധാൻ മന്ത്രി മത്സ്യ സമ്പന്ന യോജന (PMMSY)

കോൾഡ് സ്റ്റോറേജ് – മത്സ്യമേഖലയെ സഹായിക്കുന്നതിനായി ഫ്രീസിംഗ്, സ്റ്റോറേജ് സൗകര്യങ്ങൾ നടപ്പിലാക്കുന്നു.

മത്സ്യഫെഡ് വഴി സഹായം – ഉൾനാടൻ മത്സ്യത്തൊഴിലാളികൾക്കും അനുബന്ധ തൊഴിലാളികൾക്കും ചികിത്സാ സഹായവും സാമൂഹിക സുരക്ഷാ പദ്ധതികളും.

കേരള സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോർപ്പറേഷൻ
KSMDFC-യും ഭരണപരമായ വിപുലീകരണവും

KSMDFC വഴി ന്യൂനപക്ഷ വിഭാഗങ്ങൾക്ക് വായ്പകളും സ്കോളർഷിപ്പുകളും (₹20 ലക്ഷം വരെ) നൽകുന്നു.

റീജിയണൽ ഓഫീസുകൾ – കോഴിക്കോട്, എറണാകുളം എന്നിവിടങ്ങളിൽ പുതിയ റീജിയണൽ ഓഫീസുകൾ സ്ഥാപിക്കുന്നത് സംബന്ധിച്ച സർക്കാർ ഉത്തരവ് (156/2025/G.EDN).

ശുപാർശാ സംഗ്രഹം – 284 എണ്ണം ശുപാർശകൾ റിപ്പോർട്ടിന്റെ അദ്ധ്യായം എട്ടിൽ പറയുന്നു

284 ശുപാർശകളാണ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്ന ജെ ബി കോശി കമ്മീഷൻ റിപ്പോർട്ടിൽ നിർദ്ദേശിച്ചിട്ടുള്ളത്. നടപ്പിലാക്കി എന്ന് പറയുന്ന പദ്ധതികൾ ഇതിനോടകം തന്നെ നടന്നുവരുന്ന പദ്ധതികളാണ് എന്നാണ് മനസ്സിലാവുന്നത്. ശുപാർശയുടെ അടിസ്ഥാനത്തിൽ റിപ്പോർട്ടിന് ശേഷം നടപ്പിലാക്കിയതിന്റെ വിശദവിവരങ്ങൾ വെബ്സൈറ്റിലൂടെ അറിയാൻ ആകും എന്ന് പ്രതീക്ഷിക്കുന്നു. നടപ്പിലാക്കും എന്ന് പറയുന്ന കാര്യങ്ങൾ സംബന്ധിച്ച് സർക്കാർ ഉത്തരവുകൾ ഇറങ്ങാനുണ്ട്. ശുപാർശകൾ ഓരോന്നും അക്കമിട്ടാണ് നിർദ്ദേശിച്ചിട്ടുള്ളത്. നടപ്പിലാക്കി എന്ന് അവകാശപ്പെടുന്നവർ വെബ്സൈറ്റിൽ വിശദീകരിക്കുമ്പോൾ ശുപാർശയുമായി ക്രോഡീകരിക്കുന്നതിന് ആ നമ്പർ കൂടി കാണിച്ചാൽ പരിശോധനയ്ക്ക് എളുപ്പമാകും.

ശുപാർശകൾ കൂടിയാലോചനകളിലൂടെ സമയബന്ധിതമായി മുൻഗണന അടിസ്ഥാനത്തിൽ നടപ്പിലാക്കണം എന്നതാണ് ആവശ്യം. അതിനായി മോണിറ്ററിംഗ് സംവിധാനം രൂപീകരിക്കണം എന്ന് മുഖ്യമന്ത്രി വിളിച്ചു ചേർത്ത യോഗത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

_(ശുപാർശകൾ ഗുണകരമായി നടപ്പിലാക്കുന്നതിന് ജാഗ്രത സമിതി രൂപീകരിക്കാൻ ലത്തീൻ സഭയ്ക്ക് വേണ്ടി കെഎൽസിഎ തയ്യാറെടുത്തു വരുന്നു. അതിൻറെ പ്രഖ്യാപനം 2026 മാർച്ച് 9ന് തിരുവനന്തപുരത്ത് രാവിലെ 11ന് സെക്രട്ടറിയേറ്റിനു മുന്നിൽ ചേരുന്ന ശ്രദ്ധ ക്ഷണികൾ പരിപാടിയിൽ ഉണ്ടാകും.)_

01.03.26

(കവർ ഡിസൈൻ – വിൻസ് പെരിഞ്ചേരി)

സമുദായ പ്രവർത്തനത്തിൽ പങ്കാളിയാകണം; കരുതിയിരിക്കാന്‍ അവര്‍ക്കു കരുത്തു പകരണം

സമുദായ പ്രവർത്തനത്തിൽ പങ്കാളിയാകണം; കരുതിയിരിക്കാന്‍ അവര്‍ക്കു കരുത്തു പകരണം മതേതരത്വം എന്ന തത്വം ഭരണഘടനയില്‍ എഴുതിചേര്‍ത്ത രാജ്യമാണ് ഇന്ത്യ.  ഇന്ത്യയുടെ…

കൊച്ചി രൂപതയിൽ അൽമായൻ കെഎൽസിഎ യുടെ ആത്മീയ ഉപദേഷ്ടാവ്

കൊച്ചി രൂപതയിൽ മുൻ പ്രസിഡൻറ് പൈലി ആലുങ്കലിനെ സംഘടനയുടെ രൂപതാ അസിസ്റ്റൻറ് ഡയറക്ടർ ആയി രുപതാ ബിഷപ്പ്  നിയമിച്ചു. എല്ലാ…

Leave a Reply

Your email address will not be published. Required fields are marked *

This field is required.

This field is required.