19Mar

കേരള ലാറ്റിൻ കാത്തലിക്ക് അസോസിയേഷൻ (കെ.എൽ.സി.എ) സംസ്ഥാന ഭാരവാഹികളുടെ സത്യപ്രതിജ്ഞ മാർച്ച് 20ന് എറണാകുളത്ത്

കൊച്ചി : കേരള ലാറ്റിൻ കാത്തലിക്ക് അസോസിയേഷൻ (കെ.എൽ.സി.എ) യുടെ സംസ്ഥാന മാനേജിങ് കൗൺസിൽ അംഗങ്ങൾ 20.3.26 ന് സത്യപ്രതിജ്ഞ ചെയ്തു അധികാരം ഏൽക്കും. എറണാകുളത്ത് കച്ചേരിപടി അശീർഭവനിൽ രാവിലെ 11 ന് ചേരുന്ന സത്യപ്രതിജ്ഞ ചടങ്ങിൽ വരാപ്പുഴ അതിരൂപത മെത്രപൊലീത്ത ഡോ ജോസഫ് കളത്തിപറമ്പിൽ സത്യവാചകം ചൊല്ലി കൊടുക്കും. കെ.എൽ.സി.എ സംസ്ഥാന പ്രസിഡന്റ്‌ അഡ്വ ഷെറി ജെ തോമസ് അധ്യക്ഷത വഹിയ്ക്കും . കേരള റീജിയണൽ ലാറ്റിൻ കാത്തലിക്ക് കൗൺസിൽ വൈസ് പ്രസിഡന്റ്‌ ലത്തീൻ സഭയുടെ വ്യക്താവ് ജോസഫ് ജൂഡ് , ഫാ വിൻസൻറ് വാരിയത്ത്, ജോയി ഗോതുരുത്ത്, കെഎൽസി ഡബ്ലിയുഎ പ്രസിഡൻറ് റാണി പ്രദീപ്  എന്നിവർ  പങ്കെടുക്കും.

ജസ്റ്റിസ്‌ ജെ ബി കോശി കമ്മീഷൻ റിപ്പോർട്ട്‌ സമയബന്ധിതമായി , കൂടിയാലോചനയിലൂടെ , മുൻഗണന ക്രമത്തിൽ നടപ്പിലാക്കുന്നതിനു കേരള ലാറ്റിൻ കാത്തലിക്ക് അസോസിയേഷൻ സംസ്ഥാന അടിസ്ഥാനത്തിൽ ജാഗ്രത സമിതി രൂപീകരിയ്ക്കും.
അടുത്ത മൂന്ന് വർഷത്തെ പ്രവർത്തന രൂപരേഖ സംസ്ഥാന മാനേജിങ് കൗൺസിൽ ചർച്ച ചെയ്യും . ആസന്നമായ നിയമസഭ തെരഞ്ഞെടുപ്പിൽ സമുദായ സംഘടനയായ കെ.എൽ.സി.എ കൈ കൊള്ളേണ്ട നിലപാടിനെ കുറിച്ച് യോഗം ചർച്ച ചെയ്യും . രാവിലെ പത്തര മണിയ്ക്ക് തുടങ്ങുന്ന യോഗം വൈകുന്നേരം നാല് മണിയ്ക്ക് അവസാനിക്കും

@Kerala Latin Catholic Association |

28Jun

KCF നേതൃത്വത്തിൽ CBCI ആഹ്വാനപ്രകാരം എറണാകുളത്ത് POC യിൽ പ്രാർത്ഥനാ ദിനാചരണം

മിഷൻ പ്രവർത്തനങ്ങൾ തുടർന്നു കൊണ്ടു പോകുന്നതിന് വിഘാതമായി നിൽക്കുന്ന പല സാഹചര്യങ്ങളും ഇന്ന് ഭാരതത്തിലെ ക്രൈസ്തവസഭ നേരിടുന്നുണ്ട്. അത്തരം തടസ്സങ്ങൾ…

ജെ ബി കോശി കമ്മീഷൻ റിപ്പോർട്ട് പുറത്തുവിടണം- ആദ്യ കൺവെൻഷൻ ജനുവരി 18ന് കോഴിക്കോട്

ജെ ബി കോശി കമ്മീഷൻ റിപ്പോർട്ട് പുറത്തുവിടണം സംസ്ഥാന വ്യാപകമായി കൺവെൻഷനുകൾ ആരംഭിച്ച് കെഎൽസിഎ ആദ്യ കൺവെൻഷൻ ജനുവരി 18ന്…

Leave a Reply

Your email address will not be published. Required fields are marked *

This field is required.

This field is required.